നിയമസഭ തെരഞ്ഞെടുപ്പ്; വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് പിണറായി വിജയൻ

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിധിയേതായാലും സ്വീകരിച്ച് മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്കിടയിലും സംഘടനാപ്രവര്‍ത്തനങ്ങളിലുമുണ്ടാകും. ഇടതുരാഷ്ട്രീയത്തിന്റെ തുടര്‍ച്ചമാത്രമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയമെന്നും മുഖ്യമന്ത്രി പറഞ്ഞു. തോറ്റാല്‍ പ്രതിപക്ഷ നേതാവ് രാഷ്ട്രീയ വനവാസത്തിന് പോകുമെന്നാണ് പറഞ്ഞത്. അത്തരമൊരു തീരുമാനം അങ്ങേയ്ക്ക് എടുക്കാനാകുമോയെന്ന ചോദ്യത്തോടായിരുന്നു പ്രതികരണം.

മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല. ജനക്ഷേമവും വികസനവും ഒരുമിച്ചാണ് സഞ്ചരിച്ചത്. ജനങ്ങള്‍ ഒപ്പമുണ്ടായിരുന്നു. ജനക്ഷേമത്തിനും വികസനത്തിനും തടസമുണ്ടാകരുതെന്ന് 2021ല്‍ ജനം തീരുമാനിച്ചു. ആ തീരുമാനം ശരിയായോ എന്ന് പരിശോധിക്കാനാണ് ഈ തിരഞ്ഞെടുപ്പ്.

  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

2021നേക്കാള്‍ കരുത്തോടെ എല്‍ഡിഎഫിനെ അധികാരത്തിലെത്തിക്കും. തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു. അതിദാരിദ്ര്യമുക്ത കേരളം എന്നത് ലോകത്ത് അപൂര്‍വ്വമായ നേട്ടമാണെന്നും കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts