പഴയ പഞ്ച് ഡയലോഗിൽ മാറ്റാം; കനകം മൂലമല്ല, ഗ്യാസ് സിലിണ്ടർ മൂലമാണ്’ ഇപ്പോൾ പ്രശ്നം! സംഭവം ഇങ്ങനെ

മോഷണമുതലുകളുടെ പട്ടികയിൽ സ്വർണ്ണത്തിനും പണത്തിനുമൊപ്പം ഗ്യാസ് സിലിണ്ടറും! മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലാണ് കൗതുകകരവും എന്നാൽ വീട്ടുകാരെ വലച്ചതുമായ മോഷണം നടന്നത്. കൃഷ്ണപുരം കോളനിയിലെ നീതു രജാവത് എന്നയാളുടെ വീട്ടിലായിരുന്നു കള്ളന്റെ വിളയാട്ടം.

തിങ്കളാഴ്ച നീതു തന്റെ അമ്മയുടെ വീട്ടിലേക്ക് പോയ സമയത്താണ് മോഷ്ടാവ് വീടിന്റെ പൂട്ടൊളിപ്പിച്ചത്. വീട്ടിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ, വെള്ളി, പണം, പ്രധാന രേഖകൾ എന്നിവയെല്ലാം കവർന്ന മോഷ്ടാവ് പോകുന്ന വഴിക്ക് അടുക്കളയിലെ ഗ്യാസ് സിലിണ്ടറും തോളിലേറ്റി.

  ഒരു മാസത്തെ ശമ്പളം വെറും വാടകയ്ക്ക്! ബെംഗളൂരുവിലെ ഫ്ലാറ്റ് വാടകയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ സംവാദം

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സിലിണ്ടറുമായി കൂളായി നടന്നുപോകുന്ന കള്ളന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ വലയിലാകുമെന്നും പോലീസ് അറിയിച്ചു.

മറ്റൊരു സംഭവത്തിൽ, ഭോപാലിലെ ലാൽഘട്ടിയിൽ ഒരു അഭിഭാഷകന്റെ വീട്ടിൽ നിന്നും സിലിണ്ടറുകൾ മോഷണം പോയി. ബൈക്കിലെത്തിയ മൂന്നംഗ സംഘം പാർക്കിങ് ഏരിയയിലിരുന്ന ഒഴിഞ്ഞ സിലിണ്ടറുകളുമായാണ് കടന്നുകളഞ്ഞത്. സംസ്ഥാനത്ത് ഗ്യാസ് സിലിണ്ടറുകൾ കേന്ദ്രീകരിച്ച് മോഷണം വർദ്ധിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രഹസ്യമായി വിവാഹം കഴിച്ചോ? മംഗല്യസൂത്ര വിവാദത്തിൽ പ്രതികരണവുമായി കങ്കണ റണാവത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
[masterslider id="10"]

Related posts