റോഡിന്റെ നടുക്ക് മലയാളി നടിക്ക് നേരെ ആക്രമണശ്രമം; കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി

സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾക്കൊടുവിൽ മുംബൈ നഗരത്തിൽ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി മലയാളി നടി നിമിഷ നായർ.

ചൊവ്വാഴ്ച പുലർച്ചെ ബാന്ദ്രയിൽ വെച്ച് നടി സഞ്ചരിച്ചിരുന്ന ഊബർ ടാക്സി തടഞ്ഞുനിർത്തി ആക്രമി സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. നഗരത്തിലെ സ്ത്രീസുരക്ഷയെക്കുറിച്ച് വലിയ ആശങ്കയുണ്ടെന്ന് താരം വ്യക്തമാക്കി.

ബാന്ദ്രയിൽ വെച്ച് രണ്ട് പേർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നടിയുടെ കാറിനെ പിന്തുടരുകയായിരുന്നു. കാർ സ്കൂട്ടറിനെ ഓവർടേക്ക് ചെയ്തതാകാം അക്രമികളെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു.

  ഭക്ഷണ വിതരണ രംഗത്ത് വിപ്ലവവുമായി 'ടോയിംഗ്'; റെസ്റ്റോറന്റ് വിലയിൽ ബിരിയാണിയും ബർഗറും ഇനി ബെംഗളൂരുവിലെ വീട്ടിലെത്തും

കാറിന് കുറുകെ സ്കൂട്ടർ നിർത്തി തടഞ്ഞ അക്രമികൾ ബലമായി കാറിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചു. ടാക്സി ഡ്രൈവറെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഘം, കാറിന്റെ വിൻഡോ ഗ്ലാസ് താഴ്ത്താൻ ആക്രോശിച്ചു. നടി തന്റെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ തുടങ്ങിയതോടെയാണ് അക്രമികൾ പിന്മാറിയത്.

ഡൽഹിയിൽ വളർന്ന് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠനം പൂർത്തിയാക്കിയ നിമിഷ, നിലവിൽ മുംബൈയിലാണ് താമസം. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിബിഎസ്ഇ ഒമ്പതാം ക്ലാസിൽ ഇനി 'കാവേരി'; രണ്ട് പുസ്തകങ്ങൾക്ക് പകരം ഒരൊറ്റ പാഠപുസ്തകം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാണാതായ യുവതിയുടെ അസ്ഥികൂടം തോട്ടത്തിൽ കണ്ടെത്തി
[masterslider id="10"]

Related posts

Click Here to Follow Us