മരണം മുന്നിൽ കണ്ട നിമിഷങ്ങൾ; ബെംഗളൂരുവിൽ യുവതിയെ 50 മീറ്റർ വലിച്ചിഴച്ച് കാർ, റോഡിൽ തീപ്പടർന്നു!

ബെംഗളൂരു: നഗരത്തിലെ ജയമഹലിൽ ശനിയാഴ്ച രാത്രി സ്കൂട്ടർ യാത്രികയെ കാർ ഇടിച്ചുതെറിപ്പിക്കുകയും അര കിലോമീറ്ററോളം വലിച്ചിഴയ്ക്കുകയും ചെയ്തു. അപകടത്തിൽ 35-കാരിയായ യുവതി നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ജയമഹൽ ഫസ്റ്റ് മെയിൻ റോഡിൽ രാത്രി 9.30-ഓടെയായിരുന്നു സംഭവം.

കാർ സ്കൂട്ടറിനെ വലിച്ചിഴച്ചപ്പോൾ സിമന്റ് റോഡുമായുണ്ടായ കടുത്ത ഘർഷണത്തെത്തുടർന്ന് തീപ്പൊരി ഉണ്ടാവുകയും നിമിഷങ്ങൾക്കകം തീ പടരുകയും ചെയ്തു. സ്കൂട്ടറിന്റെ പകുതിയോളം ഭാഗം കത്തിയമർന്നു. തീ കാറിന്റെ മുൻചക്രത്തിലേക്കും വ്യാപിച്ചു.

  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 

കാറിലുണ്ടായിരുന്ന 20 വയസ്സ് പ്രായം തോന്നിക്കുന്ന യുവാക്കൾ ആദ്യം പരിഭ്രാന്തരായി പുറത്തിറങ്ങിയെങ്കിലും, പിന്നീട് വേഗത്തിൽ കാറിൽ കയറി സംഭവസ്ഥലത്തുനിന്ന് അതിവേഗത്തിൽ ഓടിച്ചുപോയി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ആർ.ടി നഗർ ട്രാഫിക് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കാർ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. പരിക്കേറ്റ യുവതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

  ബെംഗളൂരുവിൽ ഇബോള ? ഉഗാണ്ടയിൽ നിന്നെത്തിയ വിദേശ വനിത നിരീക്ഷണത്തിൽ

സിമന്റ് റോഡിലെ ഘർഷണം മൂലം അതിവേഗം തീ പടർന്നത് അപകടത്തിന്റെ ആഘാതം കൂട്ടി. പ്രതികൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിന്നുളള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ വരുന്നു; റൂട്ട് അറിയാൻ വായിക്കാം
[masterslider id="10"]

Related posts