ബെംഗളൂരുവിലെ ‘പിങ്ക്’ വസന്തം ആസ്വദിക്കണോ? തബേബയ പൂക്കളിലേക്ക് എത്താൻ ഓൺലൈൻ മാപ്പൊരുക്കി ടെക്കി

ബെംഗളൂരു: നഗരവീഥികളെ പിങ്ക് പുതപ്പിക്കുന്ന തബേബയ റോസ പൂക്കളുടെ സൗന്ദര്യം തേടി അലയുന്നവർക്കായി ഒരു ഡിജിറ്റൽ വഴികാട്ടി. പൂക്കളെ ട്രാക്ക് ചെയ്യാനുള്ള ഓണ്‍ ലൈന്‍ മാപ്പൊരുക്കിയിരിക്കുകയാണ് ന​ഗരത്തിലെ ടെക്കി യുവാവ്.

പ്രൊഡക്ട് ഡിസൈനറായ ഫാരിസ് മുഹമ്മദ് (34) ആണു പെട്ടെന്നു പൂത്തുനില്‍ക്കുന്ന മരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന മാപ്പൊരുക്കിയത്.
നഗരത്തിലെ വിവിധ ഭാഗങ്ങളിലാ യി 27,000 വരെ തബേബ മരങ്ങള്‍ ഉണ്ടെന്നാണു കണക്ക്. കബണ്‍ പാര്‍ക്ക്, ലാല്‍ബാഗ്, എഇസിഎസ് ലേഔട്ട്, കെആര്‍ പുരം എന്നിവിടങ്ങളിലാണു കുടുതല്‍ മരങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

ഇലകള്‍ പൂര്‍ണമായി കൊഴിഞ്ഞു പിങ്ക് പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന കാഴ്ചകള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്. തെക്കേ അമേരിക്കയില്‍ നിന്നെത്തിയ തബേബയ റോസ മരങ്ങള്‍ ശൈത്യകാലത്തും വേനല്‍ക്കാലത്തുമാണു പൂക്കുന്നത്. പിങ്ക് ട്രംപ്, പര്‍പ്പിള്‍ ട്രം പറ്റ് ടീ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts