നമ്മ മെട്രോ ഡ്രൈവറില്ലാ ട്രെയിൻ പാളം തെറ്റി!

ബെംഗളൂരു: യെല്ലോ ലൈനിൽ ഓടുന്ന ഡ്രൈവറില്ലാ മെട്രോ (നമ്മ മെട്രോ) ട്രെയിൻ പാളം തെറ്റി.

സംഭവം ജനുവരി 15 ന് നടന്നെങ്കിലും വൈകിയാണ് പുറംലോകം അറിഞ്ഞത്. ഹെബ്ബഗോഡി ഡിപ്പോയിലാണ് അപകടം നടന്നത്,

ഡിപ്പോയിൽ നിന്ന് ബൊമ്മസാന്ദ്ര മെട്രോ സ്റ്റേഷനിലേക്ക് നീങ്ങുന്നതിനിടെയാണ് മൂന്നാമത്തെ ഡ്രൈവറില്ലാ ട്രെയിൻ പാളം തെറ്റിയതെന്ന് റിപ്പോർട്ടുണ്ട്.

  ബെംഗളൂരു ഉൾപ്പെടെ കർണാടകയിൽ ഇന്ന് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത

സംഭവം പുറത്തായതോടെ ട്രെയിനിന്റെ സുരക്ഷയെക്കുറിച്ച് ഇപ്പോൾ ചോദ്യങ്ങൾ ഉയരുന്നുണ്ട്.

എലിവേറ്റഡ് ഇടനാഴിയിലാണ് സംഭവം നടന്നിരുന്നതെങ്കിൽ അത് വലിയൊരു ദുരന്തമാകുമായേനെ എന്ന ആശങ്കയുണ്ട്.

ഈ സാഹചര്യത്തിൽ, ബിഎംആർസിഎൽ ആറ് അംഗ വസ്തുതാന്വേഷണ സമിതി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. ആർ.വി. റോഡിൽ നിന്ന് ബൊമ്മസാന്ദ്രയിലേക്കുള്ള 19.15 കിലോമീറ്റർ നീളമുള്ള യെല്ലോ ലൈനിൽ നിലവിൽ 8 ട്രെയിനുകളുണ്ട്,

കൂടാതെ 7 ട്രെയിനുകൾ പ്രവർത്തനക്ഷമവുമാണ്. എട്ടാമത്തെ ട്രെയിനിന്റെ പരീക്ഷണ ഓട്ടം പുരോഗമിക്കുകയാണ്. ഉയർന്നിട്ടുണ്ട്.

  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!

(വിവരങ്ങൾ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു
[masterslider id="10"]

Related posts