ടോളില്‍ കുരുങ്ങി നഗരയാത്ര; നഗര, ഗ്രാമ ജില്ലകളിലായി 13 ടോള്‍ പ്ലാസകള്‍; ബിഎംടിസിക്കും തിരിച്ചടി

ബെംഗളുരു:  നഗരത്തിനു ചുറ്റുമുള്ള ടോള്‍ പ്ലാസകള്‍ ഹ്രസ്വദൂരയാത്രക്കാര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന സാഹചര്യത്തില്‍ ഇവ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ബെംഗളുരു നഗര, ഗ്രാമ ജില്ലകളിലായി നിലവില്‍ 13 ടോള്‍ പ്ലാസയുണ്ട്.

ഇതില്‍ 20 കിലോമീറ്റര്‍ പരിധിയില്‍ 2 ടോള്‍ പ്ലാസ വരെ പ്രവര്‍ ത്തിക്കുന്നുണ്ട്. അര്‍ബന്‍ ജില്ലയിലെ 73.59 കിലോമീറ്റര്‍ പരിധിയില്‍ 6, ഗ്രാമ ജില്ലയിലെ 163.14 കിലോമീറ്റര്‍ പരിധിയില്‍ 7 പ്ലാസ കളാണുള്ളത്. ദേശീയ, സംസ്ഥാന പാതകള്‍ക്ക് പുറമേ സ്വകാര്യ ഉടമസ്ഥതയിലുള്ള നൈസ് റോഡിലും ടോള്‍ നല്‍കണം.

  ബിജെപി രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു

ദേവനഹള്ളി, നെലമംഗല, നാഗസന്ദ, ഹൈഡിഗനബലെ, സുന്ദര്‍പാളയ, ബേലൂര്‍ എന്നിവി ടങ്ങളിലെ ടോള്‍ പ്ലാസകളിലൂടെയാണ് കൂടുതല്‍ വാഹനങ്ങള്‍ കടന്നു പോകുന്നത്. ബെംഗളൂരു- മൈസൂരു എക്‌സ്പ്രസ് വേ,

ബെംഗളൂരു-ചെന്നൈ എക്‌സ്പസ് വേ, സാറ്റലൈറ്റ് ടൗണ്‍ റിങ് റോഡ് എന്നിവിടങ്ങളിലും നഗര കവാടങ്ങളിലാണ് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

ബിഎംടിസിക്കും തിരിച്ചടി

നഗരത്തില്‍ നിന്ന് ഗ്രാമജില്ലകളിലേക്ക് സര്‍വീസ് നടത്തുന്ന ബിഎംടിസി ബസുകള്‍ക്കും അടിക്കടി ഉയരുന്ന ടോള്‍ നിരക്കുകള്‍ കനത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്.

  കൊടും ചൂട്: ഓൺലൈൻ ക്ലാസുകളിലേക്ക്; ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസുകൾ നിർത്തി വെക്കാൻ നിർദേശം; 

നെലമംഗലയില്‍ നിന്ന് നൈസ് റോഡിലൂടെ ഇലക്ട്രോണിക് സിറ്റി, കെങ്കേരി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് പ്രതിദിനം കനത്ത ടോളാണ് നല്‍കേണ്ടിവരുന്നത്.

ഇലക്ട്രോണിക് സിറ്റി, അത്തിബലെ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കും ടോള്‍ നല്‍കണം. ടോള്‍ കൂടുന്നതിനൊപ്പം ടിക്കറ്റ് നിരക്കും വര്‍ധിപ്പിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ മാലിന്യത്തിന് തീയിട്ടു: അഞ്ച് പശുക്കൾ വെന്തുമരിച്ചു, കടകൾ കത്തിനശിച്ചു; ഒരാൾ അറസ്റ്റിൽ
[masterslider id="10"]

Related posts

Click Here to Follow Us