കിഴക്കന്‍ മേഖലക്കും മെട്രോക്കുതിപ്പ്; ബെംഗളൂരു – ചെന്നൈ എക്‌സ്പ്രസ് വേയിലേക്കും സാറ്റലൈറ്റ് റിങ് റോഡി ലേക്കുമുള്ള യാത്രയ്ക്ക് ഉപകരിക്കും; സാധ്യതാ പഠനം തുടങ്ങി; വിശദാംശങ്ങൾ

ബെംഗളുരു: മെട്രോ ഹൊ സ്‌കോട്ടയിലേക്ക് നീട്ടാന്‍ സാധ്യത തേടി ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പറേഷന്‍ (ബിഎംആര്‍സി). നിലവിലെ 43 കിലോമീറ്റര്‍ പര്‍പ്പിള്‍ ലൈനില്‍ (ചല്ലഘട്ട – വൈറ്റ്ഫീല്‍ഡ്) കെആര്‍ പുരത്ത് നിന്ന് 16 കിലോമീറ്റര്‍ മെട്രോ പാത നിര്‍മിക്കാനാണു നീക്കം.

മെട്രോ ഹൊകോട്ടെയിലേക്കു നീട്ടുന്നത് നഗരത്തിന്റെ കിഴക്കന്‍ പ്രാന്തപ്രദേശങ്ങളിലുള്ള വര്‍ക്ക് ഏറെ പ്രയോജനപ്പെടും. പാത നീട്ടുമ്പോള്‍ ഈ ഭാഗത്ത് ഡബിള്‍ ഡെക്കര്‍ മേല്‍പാലം നിര്‍മിക്കാനുള്ള സാധ്യതയും തേടുന്നുണ്ട്.

വിശദ പദ്ധതി റിപ്പോര്‍ട്ട് ഉടന്‍

  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു

ഇതിനായി ഡല്‍ഹി ആസ്ഥാനമായ ഇന്‍ട്രോ സ്പാറ്റ് സൊല്യൂ ഷന്‍സ് കമ്പനി സാധ്യതാ പഠനം നടത്തി വരികയാണ്. സ്റ്റേഷന്‍ നിര്‍മിക്കാനുള്ള സ്ഥലങ്ങള്‍, സാങ്കേതിക വശങ്ങള്‍, ഗതാഗതം, ഏകദേശ പദ്ധതി ചെലവ് തുടങ്ങിയ കാര്യങ്ങള്‍ പഠിക്കും.

പഠന ത്തിന്റെ അടിസ്ഥാനത്തില്‍ വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കും.നിലവില്‍ ഹൊസ്‌കോട്ടെയില്‍ നിന്നുള്ളവര്‍ ദിവ സേന നഗരത്തിലെത്തുന്നതു ബസിലും ട്രെയിനിലുമാണ്. ഇത് ഏറെ സമയ നഷ്ടമുണ്ടാക്കുന്നു. ഇവര്‍ക്ക് ഏറ്റവും അടുത്ത മെട്രോ സ്റ്റേഷനുകള്‍ ബെന്നി ഗനഹള്ളി, വൈറ്റ്ഫീല്‍ഡ് എന്നിവ യാണ്.

ഐടിഐ ഭവന്‍, ടിസി പാളയ ഗേറ്റ്, ബട്ടറഹള്ളി ജംക്ഷന്‍, മേടഹള്ളി ജംക്ഷന്‍, ആവലഹള്ളിസ ബുധിഗെരെ ക്രോസ്, കറ്റമനല്ലൂര്‍ ഗേറ്റ്, ഹൊസ്‌കോട്ടെ ടോള്‍ പ്ലാസ, കെഇബി സര്‍ക്കിള്‍ എന്നിവിടങ്ങളിലൂടെയാകും മെട്രോ കടന്നു പോവുക.

  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം

ബെംഗളൂരു – ചെന്നൈ എക്‌സ്പ്രസ് വേയിലേക്കും സാറ്റലൈറ്റ് റിങ് റോഡി ലേക്കുമുള്ള യാത്രയ്ക്കും ഈ മെട്രോ പാത ഉപകരിക്കും. നേരത്തേ വൈറ്റ്ഫീല്‍ഡില്‍ നിന്ന് ഹൊസ്‌കോട്ടെയിലേക്ക് മെട്രോ പാത നീട്ടാനായിരുന്നു ആലോചിച്ചിരുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
[masterslider id="10"]

Related posts