നടന്നിട്ട് പോയ മതി എന്ന് ജിബിഎ !!!! നടന്ന് നടപ്പാതയുടെ ഉറപ്പ് പരിശോധിച്ച് നഗരവാസികള്‍; ‘ബെംഗളൂരു വാക്കളൂരുവിന് മികച്ച പ്രതികരണം

ബെംഗളുരു: നടപ്പാതകള്‍ നടക്കാന്‍ യോഗ്യമാണോയെന്നറിയാന്‍ ഗ്രേറ്റര്‍ ബെംഗളുരു അതോറിറ്റി (ജിബിഎ) നഗരവാസികളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ‘ബെംഗളൂരു വാക്കളൂരുവിന് മികച്ച പ്രതികരണം.

ഇന്നലെ ആര്‍വി റോഡ് മെട്രോ സ്റ്റേഷന് സമീപത്ത് നിന്നാരംഭിച്ച് സാന്‍ഡല്‍ സ്റ്റോപ് ഫാക്ടറി മെട്രോ സ്റ്റേ
ഷന് സമീപത്തെ ഒറിയോണ്‍ മാള്‍ വരെ 26 കിലോമീറ്ററാണ് ഒട്ടേറെ നഗരവാസികള്‍ നടപ്പാതകളിലൂടെ നടന്നത്. കുട്ടികള്‍ ഉള്‍പ്പെടെ ആവേശത്തോടെ പങ്കെടുത്തു. സുരക്ഷിതവും നടക്കാന്‍
യോഗ്യവുമായ നടപ്പാതകളുടെ ആവശ്യം ഉയര്‍ത്തിക്കാട്ടിയാണു പരിപാടി സംഘടിപ്പിച്ചത്.

  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'

രാവിലെ 7ന് ആരംഭിച്ച നടത്തം വൈകിട്ട് നാലോടെ സമാപിച്ചു. ഇതിനിടെ പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവുമെല്ലാം കഴിച്ചു. ഓരോ 5 കിലോമീറ്റര്‍ കഴിയുമ്പോഴും വിശ്രമിക്കാനുള്ള അവ സരമുണ്ടായിരുന്നു. ജയനഗര്‍, ലാല്‍ബാഗ്, കബണ്‍ പാര്‍ക്ക്, എംജി റോഡ്, അള്‍സൂര്‍ തടാകം, ശിവാജിനഗര്‍, മേകി സര്‍ക്കിള്‍
വഴിയായിരുന്നു യാത്ര.

ജിബിഎ ചീഫ് കമ്മിഷണര്‍ മഹേശ്വര്‍ റാവു, ബെംഗളൂരു സൗത്ത് സിറ്റി കോര്‍പറേഷന്‍ കമ്മിഷണര്‍ കെ. എന്‍. രമേഷ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും യാത്രയില്‍ പങ്കാളികളായി. ഭൂരിഭാഗം സ്ഥലങ്ങളിലും വലിയ ബുദ്ധിമുട്ടില്ലാതെ നടപ്പാതകളിലൂടെ നടക്കാന്‍ സാധിച്ചെങ്കിലും ചിലയിടങ്ങളില്‍ നിര്‍മാണ അവശിഷ്ടങ്ങളും അനധികൃത പാര്‍ക്കിങ്ങും ഉള്ളത് പോരായ്മയായി പങ്കെടുത്തവര്‍ ചുണ്ടിക്കാട്ടി. റോഡുകള്‍ മുറിച്ചു കടക്കേണ്ടി വന്നപ്പോഴും പ്രയാ സമുണ്ടായെന്നു ചിലര്‍ പറഞ്ഞു.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി
[masterslider id="10"]

Related posts