വന്ദേഭാരത് സ്ലീപ്പർ തയാർ; റൂട്ട് പ്രഖ്യാപിച്ചു; ഫ്ലാഗ് ഓഫ് നരേന്ദ്ര മോദി നിർവഹിക്കും

ഡൽഹി ∙ ഇന്ത്യൻ റെയിൽവേ‌യുടെ പുതിയ ട്രെയിനായ വന്ദേ ഭാരത് സ്ലീപ്പറിന്റെ ആദ്യ റൂട്ട് പ്രഖ്യാപിച്ചു.

ഗുവാഹത്തി-കൊൽക്കത്ത റൂട്ടിലാണ് രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഓടുകയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചത്.

സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ എന്നുമുതലാണ് സർവീസ് ആരംഭിക്കുക എന്നത് വ്യക്തമാക്കിയിട്ടില്ല.

  ഗോരക്ഷകർക്ക് പ്രത്യേക സംരക്ഷണം ബക്രീദിനോട് അനുബന്ധിച്ച് കന്നുകാലി കശാപ്പ് വിലക്കി മഹാരാഷ്ട്ര സർക്കാർ

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ പരീക്ഷണ ഓട്ടമടക്കമുള്ള എല്ലാ പരിശോധനകളും വിജയകരമായി പൂർത്തീകരിച്ചതായും മന്ത്രി പറഞ്ഞു.

ലോകോത്തര സൗകര്യങ്ങളും സുരക്ഷയും പ്രദാനം ചെയ്യുന്ന യാത്രാനുഭവമാവും വന്ദേ ഭാരത് സ്ലീപ്പറിന്റേതെന്ന് മന്ത്രി പറഞ്ഞു.

രാജ്യത്തു തദ്ദേശീയമായി നിർമിച്ച വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ അതിവേഗ പരീക്ഷണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു.

മണിക്കൂറിൽ 180 കിലോമീറ്റർ വേഗത കൈവരിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിലടക്കം വന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റെയിൽവേ സ്റ്റേഷനിൽ മേൽപാല നിർമാണം; കേരളത്തിലേക്കുള്ളതടക്കം ട്രെയിനുകൾ വൈകും; വിശദാംശങ്ങൾ
[masterslider id="10"]

Related posts