ബവ്കോ ഔട്ട്ലറ്റുകൾ പൂട്ടണം; വിചിത്ര ആവശ്യവുമായി റെയിൽവേ; അതിന് പിന്നിലെ കാരണം ഇത്

യാത്രക്കാർ മദ്യപിച്ചു ട്രെയിനിൽ കയറി അക്രമമുണ്ടാക്കുന്നതു തടയാൻ ബവ്റിജസ് കോർപറേഷൻ ഔട്ട്‍ലറ്റുകൾ അടച്ചുപൂട്ടണമെന്ന വിചിത്ര ആവശ്യവുമായി റെയിൽവേ.

തിരുവനന്തപുരം മുതൽ തൃശൂർ വരെ അധികാരപരിധിയുള്ള റെയിൽവേ തിരുവനന്തപുരം ഡിവിഷനിൽനിന്നാണു ബവ്കോയ്ക്കു കത്തുനൽകിയത്. സ്റ്റേഷനുകളുടെ 500 മീറ്റർ ദൂരപരിധിയിൽനിന്നു ബവ്കോ ഔട്ട്‍ലറ്റുകൾ മാറ്റണമെന്നാണ് ആവശ്യം.

കേരള എക്സ്പ്രസിലെ ജനറൽ കംപാർട്ട്മെന്റിൽനിന്നു യുവതിയെ തള്ളിയിട്ട സംഭവത്തിലാണു റെയിൽവേ ബവ്കോ ഔട്ട്ല‍റ്റുകളെ പ്രതിക്കൂട്ടിലാക്കുന്നത്. കഴിഞ്ഞ നവംബർ 2നു വർക്കലയിലായിരുന്നു സംഭവം.

  ബെംഗളൂരുവിൽ വണ്ടികഴുകിയാൽ പണികിട്ടും; കുടിവെള്ളം പാഴാക്കിയവർക്ക് കിട്ടിയത് എട്ടിന്റെ പണി

പ്രതിയായ യാത്രക്കാരൻ കോട്ടയത്തുനിന്നു മദ്യപിച്ചാണു ട്രെയിനിൽ കയറിയതെന്നു കണ്ടെത്തിയിരുന്നു. ഇത്തരം സാഹചര്യങ്ങളിലേക്കു നയിക്കുന്നതു റെയിൽവേ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന ബവ്കോ ഔട്ട്ല‍റ്റുകളാണെന്ന നിഗമനമാണു റെയിൽവേയുടേത്.

കേരളത്തിൽ പല റെയിൽവേ സ്റ്റേഷനുകൾക്കും സമീപം ബാറുകളും പ്രവർത്തിക്കുന്നുണ്ടെന്നിരിക്കെയാണു ബവ്കോയോടു മാത്രം നിർ‌ദേശം.

ഇതിനിടെ, തൃശൂർ മുളങ്കുന്നത്തുകാവിലെ ബവ്കോ ഔട്ട്‍ലെറ്റിലേക്ക് ആളുകൾ പ്ലാറ്റ്ഫോം മറികടന്നു പോകുന്നതു ശല്യമാകുന്നെന്നും റെയിൽവേ സ്റ്റേഷൻ പരിസരത്തിരുന്നു മദ്യപിക്കുന്നെന്നും ചൂണ്ടിക്കാട്ടി മറ്റൊരു കത്ത് തൃശൂർ ആർപിഎഫ് ബവ്കോയ്ക്കു നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിലും കൈവിടാതെ മനുഷ്യത്വം; ഭിന്നശേഷിക്കാരനായ യുവാവിനെ തോളിലേറ്റി റോഡ് മുറിച്ചുകടത്തി നഗരത്തിലെ പോലീസ് കോൺസ്റ്റബിൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ആശുപത്രിയിൽ തീപിടുത്തം; 21 രോഗികളെ രക്ഷപ്പെടുത്തി
[masterslider id="10"]

Related posts