പുതുവത്സരാഘോഷത്തിന് വിൽക്കാനെത്തിച്ച കോടികളുടെ ലഹരിവസ്തുക്കൾ പിടിച്ചു: മലയാളിയടക്കം മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു : പുതുവത്സരാഘോഷത്തിന് വിൽക്കാനെത്തിച്ച ഹൈബ്രിഡ് കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കളുമായി ബെംഗളൂരുവിൽ മലയാളിയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ.

രണ്ടുകോടിയോളം വിലയുള്ള ഹൈബ്രിഡ് കഞ്ചാവുമായി മലയാളിയായ മുഹമ്മദ് മുസ്തഫയും 2.20 കോടി രൂപ വിലമതിക്കുന്ന എംഡിഎംഎയുമായി നൈജീരിയ സ്വദേശികളായ ഒബൈസി ചിഗോജി, സണ്ണി സാദിക്ക് എന്നിവരുമാണ് വ്യത്യസ്തകേസുകളിലായി ക്രൈംബ്രാഞ്ചിന്റെ വഴിയൊരക്കച്ചവടക്കാരനായ മുസ്തഫ കേരളത്തിൽനിന്ന് വാങ്ങിയ ഹൈബ്രിഡ് കഞ്ചാവ് ബെംഗളൂരുവിൽ വിൽക്കാൻ ശ്രമിക്കുകയായിരുന്നു.

  മുഖ്യമന്ത്രിയുടെ മകളെ അധിക്ഷേപിച്ച് എഫ്ബി പോസ്റ്റ്; കേസെടുത്ത് പോലീസ്

രണ്ട് കിലോയോളം കഞ്ചാവാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്.
പഠനവിസയിൽ കഴിഞ്ഞവർഷം ഇന്ത്യയിലെത്തിയ നൈജീരിയ സ്വദേശികൾ ഉത്തർപ്രദേശിലെ ഒരു കോളേജിൽ പഠിക്കുകയായിരുന്നു.

പിന്നീട് ലഹരി വിൽപ്പനയ്ക്കായി ബെംഗളൂരുവിലേക്ക് വന്നു. മോഹൻകുമാർ ലേഔട്ടിൽനിന്നാണ് ഇവർ പിടിയിലായത്. ഇവരിൽനിന്ന് 1.2 കിലോ എംഡിഎംഎയാണ് പിടിച്ചെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോഡിംഗുണ്ട്, പക്ഷെ ഞമ്മ് ഞമ്മ് ഇല്ല! ഇൻഫോസിസിന് പിന്നാലെ മറ്റ് ഐ.ടി ഭീമന്മാർ കാന്റീൻ പൂട്ടുന്നു, ജീവനക്കാർ പ്രതിസന്ധിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us