ഇനി പുറത്തിറങ്ങാം; പീഡനക്കേസിൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം; എല്ലാ തിങ്കളാഴ്ചയും ഹാജരാകാൻ നിർദേശം

തിരുവനന്തപുരം: ബലാത്സം​ഗക്കേസിൽ കോൺ​ഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് കർശന ഉപാധികളോടെ ജാമ്യം. രണ്ടാമത്തെ ബലാത്സം​ഗക്കേസിലാണ് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടയിൽ അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് മുൻപിൽ ഹാജരായി ഒപ്പിടണം, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി പൂർണമായി സഹകരിക്കണം തുടങ്ങിയവയാണ് ഉപാധികൾ.

  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം

അതേസമയം, മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ വകുപ്പുകൾ കോടതി ചുമത്തിയിരുന്നു. പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തുക, തടഞ്ഞുവെക്കുക, അതിക്രമിച്ച് കയറുക- തുടങ്ങിയ വകുപ്പുകളാണ് കൂട്ടിച്ചേർത്തത്.

നവംബർ 27ന് യുവതി തെളിവുകൾ സഹിതം മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെയാണ് രാഹുൽ ഒളിവിൽപ്പോയത്. പിന്നാലെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ശരീരമാകെ മുറിവേൽപ്പിച്ചെന്നും ബംഗളൂരുവില്‍ താമസിക്കുന്ന മലയാളിയായ ഇരുപത്തിമൂന്നുകാരിയും രാഹുലിനെതിരെ പരാതി നൽകുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രാഫിക് കുരുക്കിൽ പെട്ട് ഇനി വലയേണ്ട; കുരുക്കഴിക്കാൻ 20 കിലോയുടെ ബാരിക്കേഡ്; ബെംഗളൂരു ട്രാഫിക്കിൽ വമ്പൻ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
[masterslider id="10"]

Related posts