ബെംഗളൂരു-മൈസൂരു ഹൈവേയിൽ എസ്‌യുവി പാൽ ടാങ്കറിൽ ഇടിച്ചുകയറി കത്തിനശിച്ചു

ബെംഗളൂരു: ബെംഗളൂരു സൗത്ത് ജില്ലയിലെ സംഗബസവനദോഡിക്ക് സമീപം ബെംഗളൂരു-മൈസൂരു ഹൈവേയിൽ എസ്‌യുവി പാൽ ടാങ്കറിൽ ഇടിച്ചുകയറി കത്തിനശിച്ചു.

യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് സംഭവം. മൂന്ന് പേരടങ്ങുന്ന കുടുംബവുമായി ബെംഗളൂരുവിലേക്ക് പോയ എസ്‌യുവി കാര്‍ ഇടതുവശത്ത് നിന്ന് ടാങ്കറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായാത്.

ഇടിയുടെ ആഘാതത്തിൽ കാറിന്റെ എഞ്ചിനിൽ തീ പടർന്നു, മിനിറ്റുകൾക്കുള്ളിൽ വാഹനം കത്തിനശിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.

  ബെംഗളൂരുവിൽ മാലിന്യത്തിന് തീയിട്ടു: അഞ്ച് പശുക്കൾ വെന്തുമരിച്ചു, കടകൾ കത്തിനശിച്ചു; ഒരാൾ അറസ്റ്റിൽ

വഴിയാത്രക്കാരും ഹൈവേ പട്രോളിംഗ് ജീവനക്കാരും ചേർന്ന് മൂവരെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തെ തുടർന്ന് കിലോമീറ്ററുകളോളം ഗതാഗതം സ്തംഭിച്ചു. അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കുകയും വാഹനം നീക്കം ചെയ്യുകയും ചെയ്ത ശേഷം വൈകുന്നേരം 5.30 ഓടെ ഗതാഗതം പുനഃസ്ഥാപിച്ചു.

അമിത വേഗതയും അപകടകരമായ ഓവർടേക്കിംഗ് ശ്രമവുമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ. ബെംഗളൂരു സൗത്ത് ജില്ലാ ട്രാഫിക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ മത്സരത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ സിസിടിവി കേബിളുകൾ മുറിച്ചു മാറ്റിയ സംഭവം: പ്രതികൾ പിടിയിൽ, കാരണം ഞെട്ടിക്കുന്നത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദുബായ് എയർപോർട്ടിലെ തീപിടുത്തം, എമിറേറ്റ്സ് വിമാനം കൊച്ചിയിലേക്ക് തിരിച്ചയച്ചു
[masterslider id="10"]

Related posts

Click Here to Follow Us