ബെംഗളൂരു – കുവൈത്ത് വിമാനം ഇറാഖിലെ ബസ്രയിലേക്ക് വഴിതിരിച്ചു വിട്ടു; ദുരിതത്തിലായി യാത്രക്കാർ

ബെംഗളൂരു : ബെംഗളൂരുവിൽനിന്ന് ഞായറാഴ്ച കുവൈത്തിലേക്ക് പുറപ്പെട്ട വിമാനം ഇറാഖിലേക്ക് വഴിതിരിച്ചുവിട്ടതിനെത്തുടർന്ന് യാത്രക്കാർ ദുരിതത്തിലായി.

അമിതമായ മൂടൽമഞ്ഞുകാരണം കാഴ്ച മറഞ്ഞതിനാലാണ് കുവൈത്തിൽ വിമാനം ഇറക്കാൻ കഴിയാതെ വന്നത്. തുടർന്ന് ഇറാഖിലെ ബസ്രയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. എട്ട് മണിക്കൂറാണ് അവിടെ വിമാനത്തിനുള്ളിൽത്തന്നെ യാത്രക്കാർക്ക് കഴിയേണ്ടിവന്നത്.

ബെംഗളൂരുവിൽനിന്ന് പുലർച്ചെ മൂന്നിന് പുറപ്പെട്ട ജസീറ എയർവേസ് വിമാനം ഇന്ത്യൻ സമയം 8.10-ന് കുവൈത്തിൽ ഇറങ്ങേണ്ടതായിരുന്നു.

  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ

ബസ്രയിൽ കാത്തുകിടക്കുന്നതിനിടെ, പൈലറ്റ് അടക്കമുള്ളവരുടെ ജോലിസമയം അവസാനിച്ചതിനാൽ കുവൈത്തിൽ ആകാശം തെളിഞ്ഞിട്ടും വിമാനം അവിടെത്തന്നെ തുടർന്നു.

പിന്നീട് കുവൈത്തിൽനിന്ന് വേറെ കാബിൻ ക്രൂ എത്തി യാത്ര തുടരുകയായിരുന്നു. ഇതുകാരണം പത്ത് മണിക്കൂറോളം വൈകിയാണ് വിമാനം കുവൈത്തിൽ എത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാസപ്പിറവി കണ്ടില്ല; ബെം​ഗളൂരുവിൽ പെരുന്നാൾ ശനിയാഴ്ച; റംസാൻ 30 പൂർത്തിയാക്കി വിശ്വാസികൾ ഈദിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us