ബിഗ് ബോസ് ടൈറ്റില്‍ വിന്നറാർ ആയി അനുമോളെ പ്രഖ്യാപിച്ച്‌ മോഹൻലാല്‍

ഏറെ നാടകീയതകൾക്ക് സാക്ഷ്യം വഹിച്ച ബിഗ് ബോസ് മലയാളം സീസണ്‍7-ലെ ടൈറ്റിൽ വിന്നറെ പ്രഖ്യാപിച്ച് മോഹൻലാൽ.

ഒടുവിലത്തെ എപ്പിസോഡുകളില്‍ കപ്പ് ആര് ഉയര്‍ത്തും എന്ന ചോദ്യത്തിന് ഉത്തരം രണ്ട് പേരുകളിലേക്ക് ഒതുങ്ങിയിരുന്നു. അനുമോളും അനീഷും.

ഒടുവിൽ പ്രേക്ഷകർ കാത്തിരുന്ന ബിഗ് ബോസ് വിന്നറെ മോഹൻലാല്‍ പ്രഖ്യാപിച്ചു. അനുമോളാണ് ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിന്റെ വിജയി. അനീഷ് റണ്ണറപ്പായി.

ഇത്തവണ‌ ടോപ്പ് ഫൈവില്‍ ഒരേയൊരു വനിതാ മത്സരാർത്ഥി മാത്രമേ ഉണ്ടായിരുന്നുള്ളൂ‌. ഒടുവില്‍ അനുമോള്‍ തന്നെ വിന്നറാകുകയും ചെയ്തു എന്നതാണ് ഇത്തവണത്തെ സീസണിന്റെ പ്രധാന പ്രത്യേകത.

  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും

ഇത് രണ്ടാം തവണയാണ് ബിഗ് ബോസ് മലയാളത്തിന് ഒരു വനിതാ വിജയി ഉണ്ടാകുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ നാലില്‍ ദില്‍ഷാ പ്രസന്നനനായിരുന്നു വിജയി.

അനുമോള്‍, അനീഷ്, ഷാനവാസ്, നെവിൻ, അക്ബര്‍ എന്നിവരായിരുന്നു ഇത്തവണത്തെ ഫൈനല്‍ ടോപ്പ് ഫൈവില്‍ എത്തിയത്.

ഇവരില്‍ അക്ബർ ആദ്യം പുറത്തായി. തുടര്‍ന്ന് യഥാക്രമം നെവിൻ, ഷാനവാസ്, എന്നിവരും പുറത്തായി.

  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

പിന്നീട് ബാക്കിയായ അനീഷിനെയും അനുമോളെയും ബിഗ് ബോസ് വീട്ടിലെത്തി മോഹൻലാല്‍ ഗ്രാൻഡ് ഫിനാലെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടുവരികയായിരുന്നു.

ഒടുവില്‍ വോട്ടുകള്‍ മാറിമറിഞ്ഞ നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ മോഹൻലാല്‍ അനുമോളുടെ കൈ പിടിച്ച് ഉയര്‍ത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്
[masterslider id="10"]

Related posts