8 വർഷത്തിന് ശേഷം ഷാജി പാപ്പൻ വീണ്ടും; താടി വടിച്ച് ജയസൂര്യ; ‘ആട് 3’യുടെ ചിത്രീകരണം ആരംഭിച്ചു

കൊച്ചി: 8 വർഷത്തിന് ശേഷം ഷാജി പാപ്പൻ റേഞ്ച് പിടിച്ച് ജയസൂര്യ. ‘ആട് 3’യുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.

ഇതിനോട് അനുബന്ധിച്ച്, എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജയസൂര്യ വീണ്ടും ഷാജി പാപ്പൻ ലുക്കിലേക്ക് മാറിയത്.’

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘ആട്’ എന്ന കോമഡി ചിത്രത്തിലൂടെ ജയസൂര്യ അവതരിപ്പിച്ച ‘ഷാജി പാപ്പൻ’ എന്ന കഥാപാത്രത്തിന് വലിയ ആരാധകരുണ്ടായിരുന്നു.

  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ

തിയേറ്റർ റിലീസിന് ശേഷം ഡിജിറ്റൽ റിലീസിലൂടെയാണ് ഈ ചിത്രം തരംഗമായത്. ഇതിനെത്തുടർന്ന് സിനിമയ്ക്ക് ഒരു രണ്ടാം ഭാഗവും പുറത്തിറങ്ങി.

കത്തനാർ’ സിനിമയ്ക്ക് വേണ്ടി താടി നീട്ടി വളർത്തിയിരുന്ന ജയസൂര്യ, ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ശേഷമാണ് ‘ആട് 3’ക്ക് വേണ്ടി താടി വടിച്ചത്.

ഷാജി പാപ്പൻ മോഡിലേക്ക് മാറിയ നടന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ആരാധകർ വലിയ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!
[masterslider id="10"]

Related posts