കന്നഡ സംഘടനകളുടെ പ്രതിഷേധം തുടരുന്നതിനാൽ കാലാ പ്രദർശിപ്പിക്കുന്നതിൽ നിന്നു വിട്ടുനിന്ന് സംസ്ഥാനത്തെ ഭൂരിപക്ഷം തിയറ്ററുകളും;പണം വാരി മള്‍ട്ടിപ്ലെക്സുകള്‍.

ബെംഗളൂരു : കന്നഡ സംഘടനകളുടെ പ്രതിഷേധം തുടരുന്നതിനാൽ കാലാ പ്രദർശിപ്പിക്കുന്നതിൽ നിന്നു വിട്ടുനിന്ന് സംസ്ഥാനത്തെ ഭൂരിപക്ഷം തിയറ്ററുകളും. ബെംഗളൂരുവിലെ ചില മൾട്ടിപ്ലക്സുകൾ ഒഴിച്ച് ബെംഗളൂരുവിലെ തിയറ്ററുകളിൽ ഇന്നലെയും സിനിമ പ്രദർശിപ്പിച്ചില്ല. ബെംഗളൂരുവിൽ അനിശ്ചിതത്വം തുടരുന്നതിനാൽ തമിഴ്നാട്ടിലെ ഹൊസൂരിൽ പോയാണ് ആരാധകരിലേറെയും കാലാ കാണുന്നത്.

സിനിമ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്ന നൂറിലേറെ തിയറ്ററുകളിൽ ഇന്നലെ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നെങ്കിലും തിയറ്ററുടമകൾ പ്രദർശനത്തിൽ നിന്നു വിട്ടു നിൽക്കുകയായിരുന്നു. അതേസമയം, ബെംഗളൂരുവിലെ മൾട്ടിപ്ലക്സുകളിൽ ഇന്നലെ പ്രദർശനം വലിയ തടസ്സമില്ലാതെ നടന്നു.

  ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഇവി ചാർജിങ് സ്റ്റേഷനുകൾ തുരുമ്പെടുക്കുന്നു; തിരിഞ്ഞുനോക്കാതെ ബെസ്കോം

മന്ത്രി, ഓറിയോൺ, ലിഡോ മാളുകളിലാണ് ഇന്നലെ സിനിമ പ്രദർശിപ്പിച്ചത്. സിനിമ പ്രദർശിപ്പിക്കില്ലെന്നു വിതരണക്കാരും തിയറ്റർ ഉടമകളും ഉറപ്പു നൽകിയിരുന്നുവെന്നു കന്ന‍ഡ ചലുവലി വാട്ടാൽപക്ഷ നേതാവ് വാട്ടാൽ നാഗരാജ് പറഞ്ഞു.

പല തിയറ്ററുകളും പ്രതിഷേധം ലംഘിച്ചും പ്രദർശനം തുടരുന്ന സാഹചര്യത്തിൽ അടുത്ത നടപടി ആലോചിക്കുമെന്നു നാഗരാജ് പറഞ്ഞു. മൈസൂരു, ഹുബ്ബള്ളി, മംഗളൂരു, ബെള്ളാരി, ബെളഗാവി എന്നിവിടങ്ങളിലും കന്നഡ രക്ഷണ വേദികെ ഉൾപ്പെടെയുള്ളവയുടെ നേതൃത്വത്തിൽ ഇന്നലെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎല്‍ കപ്പില്‍ മുത്തമിട്ട് ബെം​ഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts