അനുഭവിക്കുന്നത് പറഞ്ഞറിയിക്കാൻ കഴിയാത്ത അസഹനീയമായ വേദന: ആദ്യ പ്രതികരണവുമായി വിജയ്; ദുരന്ത സ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ചെന്നൈ : 36 പേരുടെ മരണത്തിനിടയാക്കിയ ​ദുരന്തത്തിൽ ആദ്യമായി പ്രതികരിച്ച് വിജയ്. പരിപാടിക്കിടെ അപകടമുണ്ടായതോടെ പ്രസം​ഗം അവസാനിപ്പിച്ച് മടങ്ങിയ നടനും ടിവികെ അധ്യക്ഷനുമായ വിജയ് സമൂഹമാധ്യമത്തിലൂടെയാണ് പ്രതികരണം നടത്തിയത്.

എന്റെ ഹൃദയം തകർന്നിരിക്കുന്നു; വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത അസഹനീയമായ വേദനയിലും ദുഃഖത്തിലും ഞാൻ പുളയുകയാണ്.

കരൂരിൽ ജീവൻ നഷ്ടപ്പെട്ട പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനവും സഹതാപവും അറിയിക്കുന്നു.

  പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം മമത ബാനർജിയും കോൺഗ്രസും അവർക്ക് ബിരിയാണി കൊടുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു- വിജയ് എക്സിൽ കുറിച്ചു.

ദുരന്തം നടന്ന് മണിക്കൂറുകൾക്കു ശേഷമാണ് വിജയ്‍യുടെ പ്രതികരണം. കരൂരിൽ നടന്ന ടിവികെ റാലിക്കിടെയാണ് തിക്കിലും തിരക്കിലും പെട്ട് 36 പേർ മരിച്ചത്.

മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ദുരന്ത സ്ഥലം സന്ദർശിച്ചു.

അപകടമുണ്ടായതോടെ പ്രസം​ഗം നിർത്തി നടൻ സ്ഥലത്തുനിന്ന് മടങ്ങിയിരുന്നു. എങ്ങോട്ടേക്കാണ് നടൻ പോയതെന്ന് അവ്യക്തത നിലനിന്നിരുന്നെങ്കിലും പിന്നീട് ചാർട്ടേ‍ഡ് വിമാനത്തിൽ ചെന്നൈയിലേക്ക് മടങ്ങിയതായി വാർത്തകൾ പുറത്തുവന്നു. ​

  7.4 തീവ്രതയുളള വൻ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്; മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾക്ക് സാധ്യത

വൻ ദുരന്തം നടന്നിട്ടും പ്രതികരിക്കാഞ്ഞ നടന്റെ നിലപാടിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനിടെയാണ് എക്സിൽ വിജയ് അനുശോചനം രേഖപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts

Click Here to Follow Us