ദസറയ്ക്ക് തിങ്കളാഴ്ച മുതൽ ആരംഭം;11 ദിവസത്തെ ആഘോഷങ്ങൾക്കായി മൈസൂരു നഗരം ഒരുങ്ങി

ബെംഗളൂരു : മൈസൂരു ദസറയ്ക്ക് തിങ്കളാഴ്ച തുടക്കമാകും. ഒക്ടോബർ രണ്ടിന് അവസാനിക്കും.

ഒക്‌ടോബർ രണ്ടിനാണ് ആഘോഷങ്ങളുടെ പ്രധാന ആകർഷണമായ ജംബു സവാരി. ഇക്കുറി ഒൻപതു ദിവസത്തിനു പകരം 11 ദിവസമാണ് ആഘോഷം.

ആഘോഷങ്ങൾക്കും അതിഥികളെ വരവേൽക്കാനുമായി നഗരം ഒരുങ്ങി. പ്രധാന റോഡുകളെല്ലാം നവീകരിച്ചു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ വൈദ്യുതാലങ്കാരങ്ങൾ ഒരുക്കി.

മൈസൂരു കൊട്ടാരം, ചാമുണ്ഡിക്ഷേത്ര പരിസരം, നഗരത്തിലെ പ്രധാന സഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം സൗന്ദര്യവത്കരണം അവസാന ഘട്ടത്തിലാണ്.

കൊട്ടാരത്തിലെ ദർബാർ ഹാളിനുള്ളിൽ രാജകീയ നിലവിളക്കുകളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. പബ്ലിക് ദർബാർ ഹാൾ, പ്രൈവറ്റ് ദർബാർ ഹാൾ, കല്യാണ മണ്ഡപ് എന്നിവയുടെ മേൽക്കൂര അലങ്കരിക്കുന്ന അമൂല്യമായ lതൂക്കുവിളക്കുകളുടെ അറ്റകുറ്റപ്പണികൾ മൈസൂർ കൊട്ടാരം ബോർഡ് ഏറ്റെടുത്തിട്ടുണ്ട്. കേടായ ബൾബുകൾ മാറ്റിസ്ഥാപിക്കയാണ് ഇപ്പോൾ.

  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ

മനോഹരമായ വൈദ്യുതി വിളക്കുകൾ, വെള്ള, ചുവപ്പ്, പച്ച നിറങ്ങളിലുള്ള താഴികക്കുടം, 1926-ൽ ചെക്കോസ്ലോവാക്യയിൽനിന്ന് ഇറക്കുമതി ചെയ്ത നിലവിളക്ക് എന്നിവയെല്ലാം കൊട്ടാരത്തിൽ ഒരുക്കുന്നുണ്ട്. ഇവയിൽ, പബ്ലിക് ദർബാർ ഹാളിൽ ഒൻപത് നിലവിളക്കുകളുണ്ട്. സ്വകാര്യ ദർബാർ ഹാളിൽ എട്ടെണ്ണവും.

ദസറ ഉദ്ഘാടനം ചെയ്യുന്നത് എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ ബാനു മുഷ്താഖാണ്. ഇവരെ ഉദ്ഘാടകയാക്കിയതിനെതിരേ ബിജെപി വൻ പ്രതിഷേധം ഉയർത്തിയിരുന്നു.

  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ

എന്നാൽ, ഇതിനെ പ്രതിരോധിച്ച് സർക്കാരും കോൺഗ്രസും രംഗത്തെത്തുകയായിരുന്നു. സർക്കാർ തീരുമാനത്തെ ചോദ്യംചെയ്ത് മൈസൂരു മുൻ എംപി ബിജെപിയുടെ പ്രതാപ് സിൻഹ ഉൾപ്പെടെയുള്ളവർ നൽകിയ പൊതുതാത്പര്യ ഹർജികൾ കർണാടക ഹൈക്കോടതി തള്ളിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ
[masterslider id="10"]

Related posts