നൂറു ശതമാനം വിജയം: കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ ‘എന്റെറോമിക്സ്’ പ്രാരംഭ ക്ലിനിക്കൽ ട്രയലുകൾ ഫലപ്രാപ്തി നേടിയതായി റിപ്പോർട്ടുകൾ.

മരുന്ന് ഉപയോ​ഗിച്ചവരിൽ ട്യൂമറിന് ചുരുക്കമുണ്ടായെന്നും മറ്റ് പാർശ്വഫലങ്ങൾ കണ്ടെത്തിയില്ലെന്നും ആരോഗ്യ വിദഗ്ദ്ധർ പറഞ്ഞു. 48 പേരാണ് ട്രയലിന്റെ ഭാ​ഗമായത്. ട്രയലിൽ പങ്കെടുത്തവരിലെല്ലാം മരുന്ന് നൂറു ശതമാനം വിജയമാണെന്നും റഷ്യ അറിയിച്ചു.

  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം

റഷ്യൻ ആരോ​ഗ്യമന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ മെഡിക്കൽ റിസർച്ച് റേഡിയോളജിക്കൽ സെന്റർ, ഏം​ഗൽഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാർ ബയോളജിയുമായി സഹകരിച്ചാണ് ക്ലിനിക്കൽ ട്രയൽ സംഘടിപ്പിച്ചത്. എംആർഎൻ‌എ സാങ്കേതിക വിദ്യ ഉപയോ​ഗിച്ചാണ് എന്റെറോമ്കിസ് തയ്യാറാക്കിയത്.

കാൻസർ കോശങ്ങളെ തിരിച്ചറിയാനും ഉന്മൂലനം ചെയ്യാനും പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയാണ് വാക്സിന്റെ ദൗത്യം. റഷ്യൻ ആരോഗ്യമന്ത്രലായതിന്റെ അനുമതി ലഭിച്ചാൽ ഉണ്ട വാക്സിൻ വിപണിയിലെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ
[masterslider id="10"]

Related posts