പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ല: വിമർശനവുമായി കെ സുധാകരൻ

കണ്ണൂർ: യൂത്ത് കോൺഗ്രസ്‌ പ്രവർത്തകന് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മർദനമേറ്റതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്ന ദിവസം പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ ഉണ്ടത് ശരിയായില്ലെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരൻ.

ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു കെ സുധാകരൻ്റെ പ്രതികരണം. താനായിരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.

  സ്വര്‍ണവിലയില്‍ വര്‍ധന

കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന് മ‍‍ർദ്ദനമേറ്റ സംഭവത്തിൽ നിയമപരമായി മുന്നോട്ട് പോകാൻ കോൺ​ഗ്രസ് തീരുമാനിച്ചിട്ടുണ്ടെന്നും കെ സുധാകരൻ വ്യക്തമാക്കി.

വിഷയത്തിൽ കൂടുതൽ പ്രതികരണം നടത്താൻ കെ സുധാകരൻ തയ്യാറായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരു - കോട്ടയം യാത്രയ്ക്ക് പല്ലക്കി നോണ്‍ എസി സ്ലീപ്പര്‍; റൂട്ടും ടിക്കറ്റ് നിരക്കും അറിയാന്‍ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us