ബെംഗളൂരു : മദ്യപിച്ച ശേഷം പബ്ബിൽ ബഹളം ഉണ്ടാക്കിയ മൈസൂർ സിസിബി ഇൻസ്പെക്ടർ മോഹൻ കുമാറിനെ സസ്പെൻഡ് ചെയ്യാൻ മൈസൂർ സിറ്റി പോലീസ് കമ്മീഷണർ സീമ ലട്കർ ഉത്തരവിട്ടു.
ചാമുണ്ടി കുന്നുകളുടെ താഴ്‌വരയിലുള്ള ജെ.സി. നഗറിലെ ഒരു പബ്ബിൽ മദ്യപിച്ച് പുനീത് ബഹളം വെക്കുകയായിരുന്നു.
പബ് ജീവനക്കാരെ അസഭ്യവും പറഞ്ഞു. ഇൻസ്പെക്ടർ മോഹൻ കുമാറിന്റെ വീഡിയോ വൈറലായി.
മോഹൻകുമാർ ഞായറാഴ്ച രാത്രി ഒരു ബാറിൽ മദ്യപിച്ച് ബഹളം വെക്കുകയായിരുന്നു. ഇതിന്റെ ദൃശ്യം സാമൂഹികമാധ്യമത്തിലടക്കം വൈറലായിരുന്നു.
ബാറിൽ പാട്ടുവെക്കാനാവശ്യപ്പെട്ട് ജീവനക്കാരുമായി തർക്കിക്കുകയും ബഹളം വെക്കുകയും ചെയ്യുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. തുടർന്ന് ഇയാൾക്കെതിരേ വകുപ്പുതല നടപടിക്ക് കമ്മിഷണർ ഉത്തരവിട്ടത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]