നഗരത്തിൽ വരുന്നു അന്താരാഷ്ട്ര സ്‌പോർട്‌സ് കോംപ്ലക്‌സ്; ചിന്നസ്വാമി സ്റ്റേഡിയത്തേക്കാൾ ഇരട്ടിയോളം ആളുകളെ ഉൾക്കൊള്ളും;

ബെംഗളൂരു : ബെംഗളൂരുവിൽ ചിന്നസ്വാമി സ്റ്റേഡിയത്തേക്കാൾ ഇരട്ടിയോളം ആളുകളെ ഉൾക്കൊള്ളാനാകുന്ന അന്താരാഷ്ട്ര സ്പോർട്‌സ് കോംപ്ലക്സ് സ്ഥാപിക്കാൻ പദ്ധതിയുമായി കർണാടക സർക്കാർ.

50 ഏക്കർ സ്ഥലത്ത് 60,000 പേർക്കുള്ള ഇരിപ്പിടമൊരുക്കാൻ കഴിയുന്ന കോംപ്ലക്സാണ് നിർമിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.

  പൊതുസ്ഥലത്തെ മാലിന്യക്കൂമ്പാരത്തിനെതിരെ കോറമംഗലയിൽ ജനകീയ പ്രതിരോധം; മാതൃകയായി പ്രദേശവാസികൾ

സർക്കാർ സ്ഥലംകണ്ടെത്തിയതായും അറിയിച്ചു. എന്നാൽ നഗരത്തിൽ എവിടെയാകും സ്പോർട്‌സ് കോംപ്ലക്സിന്റെ സ്ഥാനമെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.

യലഹങ്കക്കടുത്തുള്ള മാവള്ളിപുരയിലെ ശിവറാം കാരന്ത് ലേ ഔട്ടാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് വിവരം. ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ)യാകും കോംപ്ലക്സ് നിർമിക്കുക.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ച; മരണക്കെണിയാകുന്ന ബൈക്ക് ടാക്സികൾ; റൈഡ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ സുരക്ഷിതരാണോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts