ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന 10 കിലോമീറ്റർ ടി.സി.എസ്. വേൾഡ് മാരത്തൺ മികച്ച പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഇന്ത്യയിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നുമുള്ള നൂറുകണക്കിന് പേർ മാരത്തണിൽ പങ്കെടുത്തു.

രാജ്യാന്തര എലൈറ്റ് മെൻ വിഭാഗത്തിൽ കെനിയക്കാരൻ ജിയോഫെറി കാംവറർ ഒന്നാം സ്ഥാനം നേടി. എത്യോപ്യക്കാരായ ബിർഹാനു ലെഗെസെ രണ്ടാം സ്ഥാനവും മൊസിനെറ്റ് ജെറെമെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാവിഭാഗത്തിൽ കെനിയയിലെ ആഗ്നസ് ടിറോപ് ഒന്നാം സ്ഥാനവും എത്യോപ്യയിലെ സെൻബെരെ ടെഫരി രണ്ടാം സ്ഥാനവും കെനിയയിലെ കരോളിൻ മൂന്നാം സ്ഥാനവും നേടി.

  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ദേശീയ എലൈറ്റ് മെൻ വിഭാഗത്തിൽ സുരേഷ് കുമാർ ഒന്നാം സ്ഥാനവും മാൻ സിങ് രണ്ടാം സ്ഥാനവും ശങ്കർമാൻ താപ്പ മൂന്നാം സ്ഥാനവും നേടി. വനിതാവിഭാഗത്തിൽ സഞ്ജീവിവാണി യാദവ് ഒന്നാം സ്ഥാനത്തും സ്വാതി ഗാധവ് രണ്ടാം സ്ഥാനത്തും കിരൺജീത്ത് കൗർ മൂന്നാം സ്ഥാനത്തും എത്തി.

  ബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്