റെയ്ഡിനെത്തിയ വിജിലൻസിനെ കണ്ട് ഭയന്ന് ഉദ്യോഗസ്ഥൻ; 500 രൂപയുടെ നോട്ട് കെട്ടുകൾ വലിച്ചെറിഞ്ഞു, 2 കോടി രൂപ പിടിച്ചെടുത്തു

ഭുവനേശ്വർ: വിജിലൻസ് സംഘം പരിശോധനയ്ക്കെത്തി പിന്നാലെ 500 രൂപയുടെ നോട്ടുകെട്ടുകൾ ജനാലയിലൂടെ വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച് എഞ്ചിനീയർ. ഒഡീഷ സർക്കാരിലെ ഗ്രാമവികസന വകുപ്പിലെ ചീഫ് എഞ്ചിനീയർ ബൈകുന്ത നാഥ് സാരംഗിയാണ് നോട്ടുകെട്ടുകൾ വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ നോക്കിയത്.

രണ്ട് കോടിയിലധികം രൂപയാണ് വിജിലൻസ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. എട്ട് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാർ, 12 ഇൻസ്പെക്ടർമാർ, ആറ് അസിസ്റ്റന്റ് സബ്-ഇൻസ്പെക്ടർമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു

ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നുണ്ടെന്ന അറിയിപ്പിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. ഭുവനേശ്വർ, അംഗുൽ, പിപിലി എന്നീ സ്ഥലങ്ങളിൽ നിന്നും ബൈകുന്ത നാഥ് സാരംഗിയുടെ വിവിധ വസ്തുവകകളിൽ നിന്നായി കണക്കിൽപ്പെടാത്ത 2.1 കോടിരൂപ പിടിച്ചെടുത്തതായി വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഭുവനേശ്വറിലെ ഫ്‌ളാറ്റിൽ വിജിലൻസ് സംഘം എത്തിയതറിഞ്ഞ് പരിഭ്രാന്തനായ ബൈകുന്ത നാഥ് അഞ്ഞൂറിൻ്റെ നോട്ടുകെട്ടുകൾ ജനാലയിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞത്. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണ് ഇയാൾ ഇങ്ങനെ ചെയ്തത്. ഇയാളുടെ സ്വത്ത് വിവരങ്ങളെക്കുറിച്ചുള്ള അന്വേഷണം നടന്ന് വരികയാണെന്നും നിലവിൽ കേസ് രജിസ്റ്റർ ചെയ്‌തതായും പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
[masterslider id="10"]

Related posts