കന്നഡ വിവാദം; തെറ്റ് ചെയ്തവർ തിരുത്തിയാൽ മതി, മാപ്പ് പറയില്ലെന്ന് നിലപാട് വ്യക്തമാക്കി കമൽഹാസൻ

ബംഗളൂരൂ : കമല്‍ഹാസന്‍ ചിത്രമായ തഗ് ലൈഫിൻ്റെ റിലീസിന് കര്‍ണാടകയില്‍ വിലക്ക്.
കന്നഡയെ കുറിച്ചുള്ള കമല്‍ഹാസൻ്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ചിത്രത്തിൻ്റെ റിലീസ് കര്‍ണാടക ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് വിലക്കിയത്.

തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ താൻ തിരുത്താറുള്ളൂവെന്നും അതിനാല്‍ തന്നെ താന്‍ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്നായിരുന്നു വിലക്കിന് ശേഷമുള്ള നടൻ്റെ പ്രതികരണം.

  വികാരനിർഭരമായ തുടക്കം: അപ്പ’യുടെ സന്നിധിയിൽ നിന്നും പുതുപ്പള്ളി വീണ്ടും ജനകീയ പോരാട്ടത്തിലേക്ക്

തനിക്ക് നേരെ ഇതിന് മുൻപും ഇത്തരത്തിലുള്ള പല ഭീഷണികൾ വന്നിട്ടുണ്ടെന്നും, അപ്പോൾ തോന്നാത്ത ഭയം എന്തിനാണ് ഇപ്പോൾ എന്നായിരുന്നു അദ്ദേഹത്തിൻ്റെ ചോദ്യം.

തഗ് ലൈഫ് സിനിമയുടെ ചെന്നൈയിലെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് കമല്‍ഹാസന്‍ കന്നഡ ഭാഷയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്. കന്നഡ തമിഴില്‍ നിന്നാണ് രൂപം കൊണ്ടതെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്‌താവന.

പ്രസ്‌താവന വിവാദമായതിന് പിന്നാലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പടെയുള്ള വ്യക്തികൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

  ചിക്കമഗളൂരുവിൽ വിനോദസഞ്ചാരിയായ 14-കാരിയെ മലയാളി പെൺകുട്ടി അപ്രത്യക്ഷയായത് വീഡിയോ നിർമ്മിച്ച് മിനിറ്റുകൾക്കുള്ളിൽ

എന്നാല്‍ പിന്നീട് താന്‍ ഉദ്ദേശിച്ച അര്‍ഥത്തിലല്ല തൻ്റെ പ്രസ്താവനയെച്ചൊല്ലി ചര്‍ച്ചകളുണ്ടായതെന്ന് അദ്ദേഹം തന്നെ വിശദീകരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തലയിൽ ആഴത്തിലുള്ള മുറിവ്; ബസ് സ്റ്റാൻഡിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം
[masterslider id="10"]

Related posts

Click Here to Follow Us