യു.പി.ഐ ഇടപാടുകളില്‍ നിയന്ത്രണം; വിശദാംശങ്ങൾ അറിയാൻ വായിക്കാം

യു.പി.ഐ (യൂനിഫൈഡ് പെമെന്റ് ഇന്റർഫേസ്) ഉപയോഗിച്ച്‌ നടത്തുന്ന സാമ്പത്തികേതര ഇടപാടുകളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ നാഷനല്‍ പേമെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ).

ബാലൻസ് അന്വേഷണങ്ങള്‍, ഇടപാട് സ്റ്റാറ്റസ് പരിശോധനകള്‍, ഓട്ടോ പേ മാൻഡേറ്റുകള്‍ തുടങ്ങിയവക്ക് നിയന്ത്രണം ബാധകമാവും.

പുതിയ നിർദേശം നിലവില്‍ വരുന്നതോടെ ഉപഭോക്താവിന് ഒരു ആപ് ഉപയോഗിച്ച്‌ പ്രതിദിനം 50 തവണ മാത്രമെ ബാലന്‍സ് പരിശോധിക്കാനാവൂ.

  13ാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് അധികാരമേൽക്കും; മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും

ഒന്നിലധികം യു.പി.ഐ ആപുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഓരോ ആപിലൂടെയും 50 തവണ ബാലന്‍സ് പരിശോധിക്കാം.

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ മൊബൈല്‍ നമ്ബറുമായി ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ പരിശോധിക്കാനുള്ള പരിധി ഒരു ദിവസം 25 തവണയായി പരിമിതപ്പെടുത്തും.

ട്രാൻസാക്ഷൻ സ്റ്റാറ്റസ് പരിശോധിക്കുന്നതിനും നിയന്ത്രണങ്ങളുണ്ടാവും. ഇടപാട് അംഗീകരിച്ച്‌ കുറഞ്ഞത് 90 സെക്കൻഡിനു ശേഷമേ ആദ്യത്തെ പരിശോധന നടത്താനാവൂ. രണ്ടു മണിക്കൂറിനുള്ളില്‍ പരമാവധി മൂന്നു തവണ മാത്രമേ ഇവ പരിശോധിക്കാനാവൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആണി വിതറി 'പഞ്ചർ മാഫിയ'; ബെംഗളൂരുവിൽ പൊതുജനങ്ങൾ കടുത്ത ആശങ്കയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രഭാത സവാരിക്കിടെ യുവതി കണ്ടത് പൊതുസ്ഥലത്ത് യുവാവിന്‍റെ സ്വയംഭോഗം. വീഡിയോ പകർത്തി പങ്കുവച്ച് യുവതി; മുണ്ടും പൊക്കി ഓടി അജ്ഞാതൻ
[masterslider id="10"]

Related posts