ഫാസ്ടാഗ് സംവിധാനത്തിൽ വൻ മാറ്റം വരുന്നു; ഒരു തവണ പണമടച്ചാൽ ഒരു വർഷം പരിധിയില്ലാതെ സഞ്ചരിക്കാം

ന്യൂഡൽഹി: ഒറ്റ തവണ പണമടച്ചാൽ ദേശീയപാതകളിലൂടെ പരിധിയില്ലാതെ സഞ്ചരിക്കാൻ സാധിക്കുന്ന പുതിയ ടോൾ നയം അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഫാസ്ടാഗുകൾക്ക് അനുവൽ പാസ് അനുവദിക്കാനാണ് കേന്ദ്രസർക്കാർ നീക്കം.

ഒറ്റത്തവണ 3,000 രൂപ നൽകിയാലാവും ഒരു വർഷത്തേക്ക് പരിധിയില്ലാതെ സ​ഞ്ചരിക്കാൻ സാധിക്കുക.ഫാസ്ടാഗിൽ രണ്ട് തരം പേയ്മെന്റ് സംവിധാനം കൊണ്ടു വരാനാണ് കേന്ദ്രസർക്കാർ ഉദേശിക്കുന്നത്.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഒന്ന് അനുവൽ പാസ് സംവിധാനമാണ്. മറ്റൊന്ന് സഞ്ചരിച്ച ദൂരത്തിനനുസരിച്ച് ടോൾ നൽകുന്ന രീതി. ഇപ്രകാരമെങ്കിൽ 100 കിലോ മീറ്റർ സഞ്ചരിക്കുന്നതിന് 50 രൂപയാണ് ടോളായി നൽകേണ്ടി വരിക.നിലവിലുള്ള ഫാസ്ടാഗ് സംവിധാനത്തിൽ തന്നെ ഈ രണ്ട് രീതിയിലും ടോൾ പിരിക്കാൻ കഴിയുമെന്നാണ് കേന്ദ്രസർക്കാറിൻ്റെ കണക്കുകൂട്ടൽ.

ദൂരത്തിനനുസരിച്ച് ടോൾ പിരിക്കുന്ന സംവിധാനം വന്നാൽ ​നിലവിലുള്ള ടോൾ ബൂത്തുകൾ ഉണ്ടാവില്ലെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.ടോൾബൂത്തുകൾക്ക് പകരം ജി.പി.എസ് അടിസ്ഥാനമാക്കി ടോൾ പിരിക്കാനുള്ള സംവിധാനം അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യം വെക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
[masterslider id="10"]

Related posts