മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് അടുത്ത ആഴ്ച മുതൽ സർവീസ് തുടങ്ങും

ബെംഗളൂരു: മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് 16 കോച്ചുകളുമായുള്ള ട്രെയിൻ മേയ് 22 ന് സർവീസ് തുടങ്ങിയേക്കും.

8 കോച്ചുള്ള ട്രെയിനാണു ഇപ്പോള്‍ മംഗളൂരു വന്ദേഭാരത് സർവീസിലുള്ളത്.

കോച്ചുകള്‍ കൂടുതലായി വരുന്നതോടെ 530 സീറ്റുകള്‍ അധികമായി ലഭിക്കും.

ഇതോടെ ആകെ സീറ്റുകളുടെ എണ്ണം 1128 ആയി ഉയരും. നിലവിലുള്ള വന്ദേഭാരതിന്റെ നീലയും വെള്ളയും നിറത്തിനുപകരം ഓറഞ്ച് നിറത്തിലുള്ള ട്രെയിനാണ് സർവീസ് നടത്തുന്നത്.

നാഗർകോവില്‍- ചെന്നൈ വന്ദേഭാരതിന് 20 കോച്ചുകളുള്ള ട്രെയിൻ ലഭിച്ചതാണ് മംഗളൂരു-തിരുവനന്തപുരം വന്ദേഭാരതിന് ഗുണം ചെയ്തത്.

  വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലുള്ള 'വൺ8 കമ്മ്യൂൺ' പബ്ബ് അടച്ചുപൂട്ടാൻ കോടതി ഉത്തരവ്!

അവിടെ നിന്നു പിൻവലിച്ച 16 കോച്ച്‌ ട്രെയിനാണു പാലക്കാട് ഡിവിഷനു ലഭിച്ചത്.

അടുത്തിടെ, കോട്ടയം വഴിയുള്ള തിരുവനന്തപുരം- കാസർകോട് വന്ദേഭാരതിന്റെ കോച്ചുകള്‍ 20 ആയി കൂട്ടിയിരുന്നു.

മംഗളൂരു വന്ദേഭാരത് 20 കോച്ചുകളാക്കണമെന്നും ആവശ്യമുണ്ട്.

ആലപ്പുഴ വഴിയാണ് മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് സർവീസ് നടത്തുന്നത്.

മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് രാവിലെ 6.25ന് പുറപ്പെട്ട് ഉച്ചയ്ക്കു 3.05ന് തിരുവനന്തപുരത്ത് എത്തും.

വൈകിട്ട് 4.05ന് പുറപ്പെട്ട് പുലർച്ചെ 12.40ന് മംഗളൂരുവില്‍ എത്തുന്ന രീതിയിലാണു മടക്കട്രെയിൻ സർവീസ് നടത്തുന്നത്.

  മദ്യപിച്ചയാൾക്ക് ടെസ്റ്റ് ഡ്രൈവിനായി കാർ നൽകി; ബെംഗളൂരുവിൽ വാഹനാപകട പരമ്പര, ഒരാളുടെ കാലും ഒടിഞ്ഞു!

ചെയർ കാർ കോച്ചില്‍ 1,615 രൂപയും എക്സിക്യൂട്ടീവ് ക്ലാസിന് 2,945 രൂപയുമാണ് മംഗളൂരു-തിരുവനന്തപുരം വന്ദേഭാരതിലെ ടിക്കറ്റ് നിരക്ക്.

മടക്കയാത്രയ്ക്ക് ചെയർ കാറിന് 1,575 രൂപയും എക്സിക്യൂട്ടീവ് ക്ലാസിന് 2,910 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെതിരെ സാഹചര്യ തെളിവുകൾ തേടിപൊലീസ്, സിനിമാ സെറ്റിലുണ്ടായിരുന്നവരെ വിളിപ്പിച്ചു
[masterslider id="10"]

Related posts

Click Here to Follow Us