ബെംഗളൂരുവിലെ താമസസ്ഥലത്ത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി

ബെംഗളൂരു : അന്തമാൻ നിക്കോബാർ സ്വദേശിനിയായ യുവതിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി.

സൗത്ത് അന്തമാൻ ജംഗ്ലിഘട്ട് സ്വദേശി സി. മുഹമ്മദ് ഹനീഫിന്റെ മകൾ ഹെന്ന ഹനീഫ് (26) ആണ് മരിച്ചത്.

ബെംഗളൂരുവിലെ സ്വകാര്യ ഐടി കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു. ബൊമ്മനഹള്ളിയിലെ സ്വകാര്യ ഫ്ളാറ്റിലായിരുന്നു ഹെന്നയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?

വ്യാഴാഴ്ച രാത്രിയാണ് മരണ വിവരം പുറത്തറിയുന്നത്. ബൊമ്മനഹള്ളി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം സെയ്ന്റ് ജോൺസ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ് മോർട്ടം ചെയ്തു.

തുടർന്ന് ബെംഗളൂരു എഐകെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: ഡോ. സബീല ബാനു. സഹോദരൻ: മുഹമ്മദ് സുഹൈൽ.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts