ട്രെയിലര്‍ ലോഞ്ചിങ്ങിലും വ്യത്യസ്തത പകരാന്‍ ‘ഞാന്‍ മേരിക്കുട്ടി ‘..!

ട്രാന്‍സ് വുമണിന്റെ കഥ പറയുന്ന ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ പേര് അനൌണ്‍സ് ചെയ്തപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ക്ക് ആകാംഷ പകരുന്ന രീതിയാണ് ..ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്നക്കുന്നതിലും മറ്റൊരു പ്രത്യേകത അണിയറ പ്രവര്‍ത്തകര്‍ കൊണ്ടുവന്നിരിക്കുകയാണ് …പുതുമകള്‍ നിറഞ്ഞ ടീസര്‍ പുറത്തിറക്കുന്നത് ഇന്ത്യയിലെ പ്രശസ്തരായ അഞ്ചു ട്രാന്‍സ് വുമണുകള്‍ ചേര്‍ന്നാണ് ….നാളെ രാത്രി 9 മണിക്ക് ഒരുപാട് വ്യത്യസ്തകള്‍ നിറഞ്ഞ ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തും ..മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റുമാരായ രഞ്ചു-രഞ്ജിമാര്‍ ,ഐറ്റി പ്രൊഫഷണലായ സാറ ഷെയ്ക്ക് ,സാമൂഹ്യ പ്രവര്‍ത്തകയായ ശീതള്‍ ,ബിസിനസ്സുകാരി തൃപ്തി ഷെട്ടി , ലീഗല്‍ കണ്സല്‍ട്ടന്റ് റിയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഉത്ഘാടനം ചെയ്യുന്നത് …
 
ജയസൂര്യ -രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിലോരുങ്ങുന്ന അഞ്ചാമത്തെ ചിത്രമാണ്‌ ‘ഞാന്‍ മേരിക്കുട്ടി ‘…! പ്രമയം കൊണ്ടും അവതരണം കൊണ്ടും ഏറെ വ്യത്യസ്ഥത അവകാശപ്പെടുന്ന ചിത്രം അടുത്ത മാസം 15 നു തിയേറ്ററില്‍ എത്തും …ജയസൂര്യയുടെ കരിയറില്‍ തന്നെ ഏറെ വെല്ലുവിളി നിറഞ്ഞ ‘ഞാന്‍ മേരിക്കുട്ടിയിലെ ‘ നായക കഥാപാത്രത്തിന്റെ വസ്ത്രാലങ്കാരം നിര്‍വ്വഹിക്കുന്നത് സരിതാ ജയസൂര്യ ആണ് ..!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നേരിയ ആശ്വാസത്തിന് വഴി: അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
  ഐപിഎൽ ആവേശം: ക്രിക്കറ്റ് ആരാധകർക്കായി മെട്രോയും ബിഎംടിസിയും ഈ ദിവസങ്ങളിൽ അധിക സർവീസുകൾ നടത്തും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭക്ഷണ വിതരണ രംഗത്ത് വിപ്ലവവുമായി 'ടോയിംഗ്'; റെസ്റ്റോറന്റ് വിലയിൽ ബിരിയാണിയും ബർഗറും ഇനി ബെംഗളൂരുവിലെ വീട്ടിലെത്തും
[masterslider id="10"]

Related posts

Click Here to Follow Us