ചെക്പോസ്റ്റിൽനിന്ന് ഫ്ളൈയിങ് സ്ക്വാഡ് പരിശോധന; ഒന്നരലക്ഷം രൂപ പിടിച്ചെടുത്തു

ബെംഗളൂരു : ബല്ലാരി റൂറൽ നിയോജക മണ്ഡലത്തിലെ വൈ. ബുധിഹൽ ചെക്പോസ്റ്റിൽനിന്ന് ഫ്ളൈയിങ് സ്ക്വാഡ് കണക്കിൽപ്പെടാത്ത 1.30 ലക്ഷം രൂപ പിടിച്ചെടുത്തു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കേസെടുത്തതായി ഡെപ്യൂട്ടി കമ്മിഷണറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ പ്രശാന്ത് കുമാർ മിശ്ര അറിയിച്ചു.

  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ

പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കിവരികയാണെന്നും 16 ഫ്ളൈയിങ് സ്ക്വാഡുകളെയും 24 സ്റ്റാറ്റിക് നിരീക്ഷണസംഘത്തെയും ഏഴു എക്സൈസ് സംഘത്തെയും നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബല്ലാരിയിൽ ഇതുവരെ 45 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts