നവീകരണത്തിനിടെ ബെംഗളൂരുവില്‍ മൂന്ന് നില കെട്ടിടം തകർന്നു വീണു 

ബെംഗളൂരു: നവീകരണ ജോലിക്കിടെ മൂന്ന് നില കെട്ടിടം തകർന്നു.

ബെംഗളൂരുവില്‍ നിന്ന് 80 കിലോമീറ്റർ അകലെ കോലാറിലെ ബംഗാരപേട്ട് താലൂക്കിലാണ് സംഭവം.

കെട്ടിടത്തില്‍ റിപ്പയറിംഗ് ജോലികള്‍ നടക്കുകയായിരുന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

സമൂഹ മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ആളുകള്‍ നോക്കി നില്‍ക്കേ കെട്ടിടം ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്നത് കാണാം.

  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

കെട്ടിടത്തില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് പോലീസും അഗ്നിരക്ഷാ സേനയും എത്തി പരിസരവാസികളെ ഒഴിപ്പിച്ചിരുന്നു.

കെട്ടിടം അപകടാവസ്ഥയില്‍ ആയതിനെ തുടർന്ന് രണ്ട് മാസമായി കെട്ടിടത്തില്‍ ആള്‍ താമസം ഉണ്ടായിരുന്നില്ല.

രാജ്കുമാർ എന്നയാളുടേതാണ് കെട്ടിടമെന്ന് പോലീസ് പറഞ്ഞു.

തകർച്ചയുടെ ആഘാതത്തില്‍ സമീപത്തെ സ്കൂള്‍ കെട്ടിടത്തിന്റെ ഭിത്തി തകർന്ന് വീണു.

അവശിഷ്ടങ്ങള്‍ കുന്നുകൂടിയതിനെ തുടർന്ന് പ്രദേശത്തെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.

പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം
[masterslider id="10"]

Related posts