കോളേജിൽ നിന്നും വിനോദയാത്രയ്ക്ക് എത്തിയ ബംഗളൂരു സ്വദേശിയായ വിദ്യാർത്ഥി കടലിൽ മുങ്ങി മരിച്ചു; ഒരാളെ രക്ഷപ്പെടുത്തി

ബംഗളൂരു സ്വദേശിയായ ഒരു വിദ്യാർത്ഥി കടലിൽ മുങ്ങി മരിച്ചു, ജില്ലയിലെ ഭട്കൽ താലൂക്കിലെ മുർദേശ്വര് ബീച്ചിലാണ് സംഭവം .

ബംഗളൂരു വിദ്യാസൗധ പിയു കോളജിലെ വിദ്യാർഥി ഗൗതം (17) ആണ് മരിച്ചത്. ബംഗളൂരു ധനുഷ് .ഡി. എന്ന വിദ്യാർത്ഥിയെ മറ്റുള്ളവർ രക്ഷപെടുത്തി.

ബാംഗ്ലൂരിൽ നിന്നുള്ള വിദ്യാസൗധ കോളേജിലെ 220 വിദ്യാർഥികളാണ് യാത്രയ്ക്കായി എത്തിയിരുന്നത്. ഈ സമയം രണ്ട് വിദ്യാർഥികൾ ആഴക്കടലിൽ നീന്താൻ പോയിരുന്നു.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

തിരമാലകളുടെ ശക്തി മൂലം ഇരുവരും വെള്ളത്തിൽ മുങ്ങിയതോടെ ലൈഫ് ഗാർഡും പോലീസും ചേർന്ന് ധനുഷിനെ രക്ഷപ്പെടുത്തി.

ഗൗതമും നീന്താൻ എത്തിയ വിവരം ധനുഷ് പറയാഞ്ഞ ശേഷമാണ് രക്ഷാപ്രവർത്തകർ അറിഞ്ഞത്. ഇതോടെ വിദ്യാർഥികളുടെ എണ്ണം തിട്ടപ്പെടുത്തിയപ്പോഴാണ് ഗൗതമും കടലിൽ കുളിക്കാനിറങ്ങിയത് ഉറപ്പിച്ചത്.

തുടർന്ന് മുരുഡേശ്വർ എഎസ്ഐ രുദ്രേഷും ലൈഫ് ഗാർഡും നേത്രാണി അഡ്വഞ്ചേഴ്‌സ് സംഘവും തിരച്ചിൽ നടത്തി മൃതദേഹം പുറത്തെടുത്തു. മുരുഡേശ്വർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
[masterslider id="10"]

Related posts