വിവാഹമോചനത്തിന് പിന്നാലെ വിവാഹം? വൈറലായി ജയം രവിയുടെ ചിത്രം

ജയം രവിയും ഭാര്യ ആർതിയും വിവാഹമോചിതരാകുന്നുവെന്ന വാർത്ത ഈ മാസം ആദ്യമാണ് പുറത്തുവരുന്നത്.

നടനാണ് വേർപിരിയുന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിക്കുന്നത്.

15 വർഷത്തെ ദാമ്ബത്യമാണ് അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ നിരവധി ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ഇരുവരും രംഗത്തുവരികയും ചെയ്തു.

നടൻ ഒരു ഗായികയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകളും ഉയർന്നു. ചില കേസുകളും ആർതിക്കെതിരെ മുൻ ഭർത്താവ് നല്‍കി.

  എൽ നിനോ ഭീഷണി: കർണാടകയിലും മഹാരാഷ്ട്രയിലും കാലവർഷം കുറഞ്ഞേക്കാം; കാർഷിക വരുമാനത്തിൽ ഇടിവിന് സാധ്യതയെന്ന് റിപ്പോർട്ട്

എന്നാല്‍ ഇതിന് പിന്നാലെ ജയം രവിയുടെ ഒരു വിവാഹ ചിത്രം സോഷ്യല്‍ മീഡിയില്‍ എത്തിയതോടെ ഏവരും ഞെട്ടി. നടി പ്രിയങ്ക മോഹനുമായുള്ള വിവാഹ ചിത്രമാണ് പുറത്തുവന്നത്. ഇത് വലിയ ചർച്ചകള്‍ക്കും വഴിവച്ചു.

താരം വിവാഹമോചനത്തിന് പിന്നാലെ വിവാഹിതനായോ എന്നാണ് ഒരോരുത്തരുടെയും ചോദ്യവും ആകാംക്ഷയും. അതേസമയം ഇരുവർക്ക് ആശംസകള്‍ അറിയിച്ചും ചിലർ കമൻ്റുകള്‍ പങ്കുവച്ചിട്ടുണ്ട്.

ജയംരവിയോ പ്രിയങ്ക മോഹനോ ഇക്കാര്യത്തില്‍ ഒന്നും പ്രതികരിച്ചിട്ടില്ല.

  ബെംഗളൂരു വിമാനത്താവള പാതയിലെ ഫ്ലൈഓവറിൽ താൽക്കാലിക ഗതാഗത നിയന്ത്രണം; യാത്രാ നിർദ്ദേശവുമായി അധികൃതർ

രവിയുടെ പുതിയ ചിത്രത്തിന്റെ ഭാഗമായുള്ള ഫോട്ടോഷൂട്ടെന്നാണ് ഒരുവിഭാഗം പേർ പറയുന്നത്.

എന്നാല്‍ ഒരുഭാഗത്ത് നിന്നും സ്ഥിരീകരണം ഉണ്ടാകാത്തത് ഏവരെയും സംശയത്തിലാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രിയുടെ യാത്രാമധ്യേ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവം; ടൈമറും കണ്ടെത്തി
[masterslider id="10"]

Related posts