മൈസൂരുവിൽ ഫ്ലാറ്റിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു: മൈസൂരുവില്‍ ഫ്ലാറ്റില്‍നിന്നുവീണ് തിരൂർ സ്വദേശിയായ യുവാവ് മരിച്ചു.

മംഗലം വളപ്പില്‍ മേപ്പറമ്പത്ത് മുജീബ് റഹ്മാൻ-സുലൈഖ ദമ്പതികളുടെ മകൻ റബിൻ ഷാ മുസവ്വിർ (25) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി 11.30ഓടെയാണ് അപകടം.

ശാന്തിനഗറിലെ സുഹൃത്തിന്റെ ഫ്ലാറ്റിലെ ടെറസില്‍ സംസാരിച്ചുനില്‍ക്കവേ അബദ്ധത്തില്‍ തെന്നി താഴേക്ക് വീഴുകയായിരുന്നു.

ചാര്‍ട്ടേഡ് അക്കൗണ്ടന്റും സി.എം.എ പരിശീലകനുമായ മുസവ്വിർ ബംഗളൂരുവില്‍ പരിശീലനം നല്‍കാനായാണ് സുഹൃത്തായ അഫ് ലഹിനൊപ്പം ശനിയാഴ്ച നാട്ടില്‍ നിന്ന് ബൈക്കില്‍ പുറപ്പെട്ടത്.

  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!

നേരം വൈകിയതോടെ മൈസൂരുവിലെ സുഹൃത്തിന്റെ ഫ്ലാറ്റില്‍ തങ്ങാൻ തീരുമാനിച്ചു.

സുഹൃത്തുക്കള്‍ക്കൊപ്പം മൂന്നാം നിലയിലെ ടെറസില്‍ സംസാരിച്ച ശേഷം റൂമിലേക്ക് മടങ്ങാൻ എഴുന്നേല്‍ക്കുന്നതിനിടെ കാല്‍തെന്നി ടെറസില്‍ നിന്ന് വീഴുകയായിരുന്നു.

വീഴ്ചക്കിടെ രണ്ടാം നിലയിലെ വാട്ടർടാങ്കില്‍ തലയിടിച്ചത് ഗുരുതര പരിക്കിനിടയാക്കി.

പുലർച്ച രണ്ടോടെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

പിതാവ് വി.എം. മുജീബ് റഹ്മാൻ പടിഞ്ഞാറെക്കര ജി.യു.പി സ്കൂള്‍ പ്രഥമാധ്യാപകനാണ്.

  'പൂക്കി എക്സ്പ്രഷൻ'; വൈറൽ വിഡിയോയിൽ പ്രതികരണവുമായി കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ

മാതാവ് സുലൈഖ മംഗലം അക്ഷയകേന്ദ്രം ജീവനക്കാരിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിയമപോരാട്ടം മുറുകുന്നു; ബൈക്ക് ടാക്സി തടയാൻ സർക്കാർ സുപ്രീം കോടതിയിൽ;
[masterslider id="10"]

Related posts