മാവേലി എക്സ്പ്രസില്‍ സ്ലീപ്പർ കോച്ച്‌ കൂട്ടി 

കണ്ണൂർ: മാവേലി എക്സ്പ്രസില്‍ ഒരു സ്ലീപ്പർ കോച്ച്‌ കൂട്ടി.

ഒരു ജനറല്‍ കോച്ച്‌ കുറച്ചാണ് സ്ലീപ്പർ ഘടിപ്പിക്കുന്നത്.

നിലവില്‍ മാവേലി എക്സ്പ്രസിന് 24 കോച്ചുണ്ട്.

ഒൻപത് സ്ലീപ്പറും ആറ് ജനറല്‍ കോച്ചും ഏഴ് എ.സി കോച്ചും രണ്ട് എസ്.എല്‍.ആർ. കോച്ചുമാണുള്ളത്.

മംഗളൂരു-തിരുവനന്തപുരം (16603) വണ്ടിയില്‍ 15 മുതല്‍ 22 വരെയാണ് അധിക സ്ലീപ്പർ കോച്ച്‌ ഉണ്ടാകുക.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

തിരുവനന്തപുരം-മംഗളൂരു (16604) വണ്ടിയില്‍ 16 മുതല്‍ 23 വരെ ഒരു കോച്ച്‌ അധികമുണ്ടാകും.

യാത്രാത്തിരക്ക് പരിഗണിച്ചാണ് ഒരു സ്ലീപ്പർ കോച്ച്‌ കൂട്ടിയതെന്ന് റെയില്‍വേ അറിയിച്ചു.

മാവേലി എക്സ്പ്രസ് ഉള്‍പ്പെടെ തീവണ്ടികളില്‍ സ്ലീപ്പർ കോച്ചുകള്‍ കുറച്ച്‌ എ.സി. കോച്ച്‌ വർധിപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

കഴിഞ്ഞ ദിവസം മംഗളൂരു-തിരുവനന്തപുരം മാവേലി എക്സപ്രസിലെ റിസർവേഷൻ കോച്ചില്‍ ടിക്കറ്റ് പരിശോധകൻ അക്രമിക്കപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
[masterslider id="10"]

Related posts