മത്സരിക്കാന്‍ തയ്യാറാകാതെ മലയാളികളുടെ “ക്ലാര”യും;മകനെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ്‌.

ബെംഗളൂരു : മണ്ഡ്യയിൽ മൽസരിക്കാനില്ലെന്നു നടി സുമലതയും. സ്ഥാനാർഥിത്വം ലഭിച്ചിട്ടും മൽസരിക്കാൻ വിസമ്മതിക്കുന്ന മുൻമന്ത്രിയും നടനുമായ എം.എച്ച്.അംബരീഷിനു പകരം ഭാര്യ സുമലതയെയോ മകനെയോ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് നേതൃത്വത്തിനു താൽപര്യമുണ്ടായിരുന്നു. താനുമില്ലെന്നു സുമലത വ്യക്തമാക്കിയോടെ സീറ്റ് സ്വന്തമാക്കാൻ മൈസൂരുവിൽ വിവിധ കോൺഗ്രസ് നേതാക്കൾ തമ്പടിച്ചിരിക്കുകയാണ്.

  സുരക്ഷാ ഗ്രില്ലിൽ ചാടിക്കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു

അംബരീഷിന്റെ അടുത്ത അനുയായി അമരാവതി ചന്ദ്രശേഖർ, മുൻമന്ത്രി ആത്മാനന്ദ, മുൻ എംഎൽഎ എച്ച്.ബി.രാമു, സിദ്ധാരൂഡ സതീഷ്, ചിദംബർ തുടങ്ങിയവരാണ് ഇവരിൽ പ്രമുഖർ. അമരാവതി ചന്ദ്രശേഖറിനെ മൽസരിപ്പിക്കണമെന്ന് അംബരീഷ് പിസിസി അധ്യക്ഷൻ ജി.പരമേശ്വരയെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടതായും അഭ്യൂഹമുണ്ട്. എന്നാൽ ഇദ്ദേഹത്തിനെതിരെ കോൺഗ്രസിൽ ശക്തമായ എതിർപ്പുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗൃഹലക്ഷ്മി പദ്ധതിയിലെ 5000 കോടി എവിടെ ? സിദ്ധരാമയ്യ കസേരയൊഴിയും മുൻപ് ആ രഹസ്യം പുറത്തുവിടണം; കടുത്ത ആവശ്യവുമായി ബിജെപി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts