അമുലിന് പിന്നാലെ 2 ഇൻ്റർനാഷണൽ ക്രിക്കറ്റ് ടീമുകളെ സ്പോൺസർ ചെയ്യാനൊരുങ്ങി”നന്ദിനി”

ബെംഗളൂരു : ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാലുൽപാദിപ്പിക്കുന്ന സംസ്ഥാനങ്ങളാണ് ഗുജറാത്തും കർണാടകയും ഈ രണ്ട് സംസ്ഥാനങ്ങളെയും ഇതിൽ സഹായിക്കുന്നത് ആ സംസ്ഥാനങ്ങളിലെ പാലുൽപ്പാദക സഹകരണ സംഘങ്ങളുടെ ബ്രാൻറുകളായ അമൂലും (ആനന്ദ് മിൽക്ക് യൂണിറ്റ് ലിമിറ്റഡ്) നന്ദിനിയുമാണ്.

രണ്ടു ബ്രാൻഡുകളും തങ്ങളുടെ അതിർത്തിക്കപ്പുറവും പാലും പാലുൽപ്പന്നങ്ങളും വിൽക്കാറുണ്ട്, കഴിഞ്ഞ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഘാൻ ദേശീയ ടീമിനെ സ്പോൺസർ ചെയ്ത് അമൂൽ നമ്മളെ ഞെട്ടിച്ചു,

  ബെം​ഗളൂരുവിൽ ലീവെടുത്ത് വെറുതെ സീലിംഗിലേക്ക് നോക്കിക്കിടക്കണം!'; അങ്ങനെയും ലീവെടുക്കാം!; വൈറലായി കുറിപ്പ്; ജോലി ചെയ്യുന്നവരെ ചിന്തിപ്പിച്ച് പുതിയ ചർച്ച

എന്നാൽ കർണാടക മിൽക്ക് ഫെഡറേഷൻ്റെ നന്ദിനിയും വിട്ടുകൊടുക്കാൻ ഭാവമില്ല, അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പ് മൽസരത്തിൽ സ്കോട്ട്ലൻ്റ്, അയർലൻ്റ് ടീമുകളെ നന്ദിനി സ്പോൺസർ ചെയ്യും.

ജൂൺ 1 മുതൽ 29 വരെ നടക്കുന്ന ടൂർണമെൻറിൻ്റെ സമയത്ത് അമേരിക്കയിലടക്കം നന്ദിനി ഉൽപ്പന്നങ്ങൾ ലഭ്യമാക്കുമെന്ന് കെ.എം എഫ് എംഡി എം.കെ.ജഗദീഷ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  126 രൂപയിലേക്ക്; നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വീണ്ടും കൂട്ടാൻ നീക്കം; വലിയ സാമ്പത്തിക ബാധ്യത ഭയന്ന് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
[masterslider id="10"]

Related posts