മൂടിയില്ലാത്ത വാട്ടർ ടാങ്കിൽ വീണ് ടെക്കിക്ക് ദാരുണാന്ത്യം 

ഹൈദരാബാദ്: ഹോസ്റ്റലിലെ മൂടാതിരുന്ന വാട്ടർ ടാങ്കില്‍ വീണ് യുവാവിന് ദാരുണാന്ത്യം.

ഹൈദരാബാദിലെ അഞ്ജായ നഗറിലെ ഹോസ്റ്റലിലാണ് അപകടമുണ്ടായത്.

ഷെയ്ഖ് അക്മല്‍ സൂഫിയാനെന്ന (25) സോഫ്റ്റ് വെയർ എൻജിനിയറാണ് മരിച്ചത്.

അപകടത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഹോസ്റ്റലിലേക്ക് നടന്നുവന്ന ടെക്കി ഗേറ്റ് കടന്ന് അകത്തു കടക്കുന്നതിനിടെ വാതിലിന് മുന്നിലുണ്ടായിരുന്ന മൂടിയില്ലാത്ത വാട്ടർ ടാങ്കിലേക്ക് വീഴുകയായിരുന്നു.

  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം

ഇത് കണ്ടപാടെ അവിടെയുണ്ടായിരുന്ന ചിലർ രക്ഷാപ്രവർത്തനം നടത്തിയെലും ഒന്നും ഫലപ്രാപ്തിയില്‍ എത്തിയില്ല.

തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു.

സുരക്ഷയില്‍ വീഴ്ച വരുത്തിയ ഹോസ്റ്റല്‍ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ധനവില കുതിച്ചുയരുമെന്ന ഭീതി: പെട്രോൾ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട നിര; ഇന്ധനം ശേഖരിക്കാൻ തിരക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts