മുൻ കാമുകിയെ പാർക്കിൽ വച്ച് കുത്തിക്കൊന്നു; കൊലപാതകിയെ യുവതിയുടെ അമ്മ അടിച്ചു കൊന്നു 

ബെംഗളുരു: നഗരത്തെ ഞെട്ടിച്ച രണ്ട് കൊലപാതങ്ങൾക്ക് പിന്നാലെ ഇവന്റ് മാനേജറായ 45കാരന്‍ മുന്‍ കാമുകിയായ 25 കാരിയെ കുത്തിക്കൊന്നു.

സൗത്ത് ബെംഗളുരു പാര്‍ക്കില്‍ വച്ചാണ് കുത്തി കൊലപ്പെടുത്തിയത്.

തുടര്‍ന്ന് യുവതിയുടെ അമ്മ മകളുടെ ഘാതകനെ ഹോളോ ബ്രിക്‌സ് കൊണ്ട് ഇടിച്ചു കൊന്നു.

കൊല്ലപ്പെട്ട അനുഷ, സുരേഷ് എന്നൊരാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതിനെ തുടര്‍ന്ന് ഇയാളെ പോലീസ് വിളിപ്പിച്ച്‌ താക്കീത് നല്‍കി വിട്ടിരുന്നു.

  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും

ഒരു ഇവന്റ് മാനേജ്‌മെന്റിന് ഇടയിലാണ് 45കാരനും യുവതിയും പരിചയപ്പെടുന്നത്.

പാര്‍ക്കില്‍ എത്തിയ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതായി ദൃക്‌സാക്ഷി പറയുന്നു.

ഇതിനിടയില്‍ കത്തിയെടുത്ത് ഇയാള്‍ കുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ അമ്മ ഗീത സംഭവം നടക്കുമ്പോൾ പാര്‍ക്കിന് സമീപമുണ്ടായിരുന്നു.

ഇത് കണ്ട് നിലവിളിച്ച്‌ ഓടിവന്ന ഗീത, താഴെക്കിടന്ന ഒരു സിമന്റ് കട്ടയെടുത്ത് ഇയാളുടെ തലയ്ക്കിടിയ്ക്കുകയായിരുന്നു.

നെഞ്ചത്തും വയറ്റിലും ആഴത്തില്‍ കുത്തേറ്റ അനുഷയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

അനുഷയും സുരേഷും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാകാനും തീരുമാനിച്ചിരുന്നു.

  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

എന്നാല്‍ ഇയാള്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്ന് അനുഷ പിന്നീടാണ് അറിഞ്ഞത്.

ഇതോടെ ബന്ധത്തില്‍ നിന്നും അനുഷ പിന്‍മാറി.

ഇതോടെയാണ് സുരേഷ് ഇവരെ ഉപദ്രവിക്കാന്‍ തുടങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാങ്ങിയിട്ട പ്ലോട്ട് തിരിഞ്ഞുനോക്കാത്തവരാണോ നിങ്ങൾ? ബെംഗളൂരുവിൽ ഉടമകളെ കാത്തിരിക്കുന്നത് വൻ പണി!"
[masterslider id="10"]

Related posts