ബംഗളൂരു യുവതിയെ കബളിപ്പിച്ച് പണവുമായി മുങ്ങി ഇൻസ്റ്റായിൽ പരിചയപ്പെട്ട തമിഴ്നാട് സ്വദേശി

ബെംഗളൂരു: ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉൾപ്പെടെയുള്ള നിരവധി സോഷ്യൽ നെറ്റ്‌വർക്കുകൾ നിരവധി ആളുകൾക്ക് വിനോദത്തിൻ്റെയും വരുമാനത്തിൻ്റെയും സമയത്തിൻ്റെയും ഉറവിടങ്ങളാണ്.

അതേസമയം ഒരേപോലെ ഉപയോഗപ്രദവും ഉപദ്രവകാരിയുമാണ് ഈ സോഷ്യൽ മീഡിയകൾ. നിരവധിപേർ ഇതിലൂടെവഞ്ചിക്കപ്പെട്ടിട്ടുമുണ്ട്. ബെംഗളൂരുവിൽ നിന്നുള്ള ഒരു സ്ത്രീയെ ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട ഒരാൾ വഞ്ചിച്ച വാർത്തയാണ് അവസാനമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബംഗളൂരു സർഎംവി നഗർ സ്വദേശിയായ രാധിക ഭർത്താവിൽ നിന്നും കുട്ടികളുമായി അകന്നു കഴിയുകയായിരുന്നു.

  ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം

പലപ്പോഴും ഇൻസ്റ്റാഗ്രാമിൽ റീലുകൾ നിറസാന്നിധ്യമായിരുന്നു രാധിക. 2019-ൽ തമിഴ്‌നാട് ആസ്ഥാനമായുള്ള പരമശിവം എന്ന യുവാവ് നിർമ്മിച്ച വീഡിയോയോട് പ്രതികരിക്കുകയും പിന്നീട് ഇരുവരും പരസ്പരം അറിയുകയും ചെയ്തു.

ഇവരുടെ പരിചയം പ്രണയത്തിലേക്ക് വഴിമാറി. തുടർന്ന് ഇരുവരും ചേർന്നുള്ള റൊമാൻ്റിക് റീലുകളുണ്ടാക്കി പ്രണയം സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്.

രാധികയെ വിവാഹം ചെയ്യുമെന്നു പരമശിവം പറഞ്ഞിരുന്ന. എന്നാൽ ഒരു കാർ വാങ്ങി ട്രിപ്പ് പിടിച്ചാൽ നല്ല വരുമാനം കിട്ടുമെന്ന് പറഞ്ഞ് പരമശിവം രാധികയിൽ നിന്ന് ആറ് ലക്ഷം രൂപ കൈപ്പറ്റി.

  അദൃശ്യനായ വില്ലൻ ജീവനെടുത്തു; ഹോംസ്റ്റേയിലെ ബാത്ത്റൂമിൽ ബെംഗളൂരു സ്വദേശിനി ശ്വാസംമുട്ടി മരിച്ച നിലയിൽ

പണവുമായി പരമശിവം തമിഴ്നാട്ടിലേക്ക് പോയിരിക്കുകയാണ്. അങ്ങനെ തമിഴ്നാട്ടിലേക്ക് പോയ കാമുകനെ കാണാതെ വന്നപ്പോൾ രാധിക പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

കൂടാതെ, പരമശിവത്തിന് തമിഴ്നാട്ടിൽ മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ടെന്നും രാധിക ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാണിജ്യ സിലിണ്ടറുകളുടെ വിതരണം മുടങ്ങി; പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ആയിരത്തിലധികം യൂണിറ്റുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ
[masterslider id="10"]

Related posts