ജാസ്മിനും ഗബ്രിയും രണ്ടു വഴിക്കായതോടെ പുതിയ ട്രാക്ക് പിടിച്ച് ഗബ്രി

ബിഗ് ബോസ് മലയാളം സീസണ്‍ ആറില്‍ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ രണ്ട് പേരാണ് ജാസ്മിന്‍ ജാഫറും ഗബ്രിയും.

ഇരുവരുടെയും അടുപ്പം ഷോയ്ക്ക് ഉള്ളിലും പ്രേക്ഷകര്‍ക്കിടയിലും വളരെ ചർച്ചയായി മാറിയിരുന്നു.

ഇരുവരും ലവ് ആണെന്ന് വരുത്തി തീര്‍ത്തിക്കുകയും സുഹൃത്തുക്കളാണെന്ന് പറയുകയും ചെയ്ത് പ്രേക്ഷകരെയും തങ്ങളെയും പറ്റിക്കുന്നുവെന്നാണ് മറ്റ് മത്സരാര്‍ത്ഥികള്‍ പറഞ്ഞത്.

എന്നാല്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു.

ജാസ്മിന്‍റെ വാപ്പ വിളിച്ച ശേഷം ഗബ്രിയോട് ഒരകല്‍ച്ച ജാസ്മിന്‍ വയ്ക്കുന്നുണ്ട്.

എപ്പോഴും ഇരുവരും ഏറ്റുമുട്ടുന്ന റോക്കിയോട് ജാസ്മിന്‍ സോറി പറഞ്ഞതും ഏറെ ശ്രദ്ധനേടിയിരുന്നു.

എന്നാല്‍ ജാസ്മിന്‍റെ അകല്‍ച്ച ഗബ്രിയ്ക്ക് വലിയ വിഷമം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് എപ്പിസോഡില്‍ നിന്നും വ്യക്തമാകുന്നത്.

  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!

ഇതിന്‍റെ പേരില്‍ വലിയ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.

ഇതിനിടയില്‍ കോമണര്‍ മത്സരാര്‍ത്ഥിയായ റസ്മിനോട് ഗബ്രി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്.

“ഞാന്‍ അവളുടെ കയ്യും പിടിച്ച്‌ ഇരുന്നപ്പോള്‍ പറഞ്ഞതാ, ജാസു രണ്ടാഴ്ച കഴിയുമ്പോള്‍ നമ്മള്‍ രണ്ടും എതിര്‍ത്ത് നില്‍ക്കുന്ന ഗെയിം വരുമെന്ന്.

നമ്മടെ ടീം ബ്രേക്കാവും. നമ്മള്‍ വേറെ വേറെ ആകുമെന്നെല്ലാം പറഞ്ഞു.

അങ്ങനെ തന്നെ സംഭവിച്ചു. എനിക്ക് ഭയങ്കര വിഷമമായെടീ. സത്യം പറയാല്ലോ എനിക്ക് അവളോട് പ്രേമം ഇല്ല. എന്റെ മനസില്‍ തട്ടി പറയുകയാണ്. ഇവിടെ വന്ന് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോള്‍ കമ്മിറ്റഡ് ആണെന്ന് അവള്‍ പറഞ്ഞിരുന്നു.

പയ്യന്റെ പേര് അടക്കം എന്നോട് പറഞ്ഞതാ. അവളോട് സീറോ റൊമാന്റിക് ഫീല്‍ ആയിരുന്നു എനിക്ക്.

  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

നമ്മള്‍ ഔട്ട് ആയിട്ടില്ല പക്ഷേ അവളെ മിസ് ചെയ്യുന്നുണ്ട്. അതെങ്ങനെ വിവരിക്കണമെന്ന് എനിക്ക് അറിയില്ല. കയ്യില്‍ പിടിത്തം മിസ് ചെയ്യും. ഇതിന്റെ വില എന്താണെന്ന് അറിയാവുന്നത് എനിക്കും അവള്‍ക്കും മാത്രമാണ്. ആകെ ഉണ്ടായിരുന്ന പിടിവള്ളി ആയിരുന്നു ജാസ്മിൻ എന്നും പറഞ്ഞ ഗബ്രി, എന്റെ റസ്മിനെ നീ കൂടി ഇല്ലായിരുന്നെങ്കില്‍ ഞാൻ എന്ത് ചെയ്യുമായിരുന്നു എന്നും ഗബ്രി പറയുന്നുണ്ട്.

ഇതിന്റെ ഷോട്ട് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ജാസ്മിൻ പോയപ്പോള്‍ അടുത്ത ആളെ ഗബ്രി കണ്ടെത്തി എന്നാണ് ട്രോളായി വീഡിയോയ്ക്ക് ഒപ്പം പ്രചരിക്കുന്നത്.

‘ഒന്നുപോയതോടെ അടുത്തതിനെ കണ്ടു പിടിച്ചു’ തുടങ്ങി നിരവധി നെഗറ്റീവ് കമന്റ്‌കൾ ആണ് ഇപ്പോൾ ട്രോൾ വീഡിയോയ്ക്ക് ലഭിക്കുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts