ബെംഗളൂരുവിൽ കഫേയിൽ സ്‌ഫോടനം; അഞ്ച് പേർക്ക് പരിക്ക് 

ബെംഗളൂരു: കുന്ദലഹള്ളിയിലെ കഫേയിൽ സ്‌ഫോടനം.

സ്‌ഫോടനത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്‌.

നഗരത്തിലെ പ്രശസ്തമായ രാമേശ്വരം കഫേയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സ്ഫോടനമുണ്ടായത്.

പരുക്കേറ്റവരിൽ മൂന്നു പേർ കഫേയിലെ ജീവനക്കാരാണെന്നാണ് പ്രാഥമിക റിപ്പോർട്ട്‌.

ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഷോർട്ട് സർക്യൂട്ട് അല്ലെങ്കിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് സ്ഫോടന കാരണമെന്നാണ് പ്രാഥമിക നിഗമനം.

  സഭകളുടെ ആയിരക്കണക്കിന് അക്കൗണ്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്നതെന്ന് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

എന്നാൽ സ്‌ഫോടനത്തിന് ശേഷം തീപിടിത്തം ഉണ്ടായിട്ടില്ലെന്നും പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതായി തോന്നുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.

ഗ്യാസ് പൈപ്പ് ലൈൻ ചോർച്ചയാണോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി.

കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പബ്ബിലെ തർക്കം കലാശിച്ചത് ദാരുണ അന്ത്യത്തിൽ; സോഫ്റ്റ്‌വെയർ എൻജിനീയർ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us