സബർബൻ റെയിൽവേ ഡിസംബറോടെ പൂർത്തിയാകും 

ബെംഗളൂരു : നഗരത്തിലെ ഗതാഗത സംവിധാനത്തിൽ നിർണായകപങ്കുവഹിക്കുമെന്ന് പ്രതീക്ഷിക്കുന്ന സബർബൻ റെയിൽവേ പദ്ധതി 2027 ഡിസംബറോടെ പൂർത്തിയാകുമെന്ന് മന്ത്രി എം.ബി. പാട്ടീൽ അറിയിച്ചു.

സബർബൻ റെയിൽ പദ്ധതിക്കുള്ള ഫണ്ടിനായി ജർമനിയിലെ കെ.എഫ്.ഡബ്ല്യു. ഡിവലപ്പ്‌മെന്റ് ബാങ്കും കർണാടക സർക്കാരും ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

4561 കോടി രൂപയാണ് ബാങ്ക് വായ്പനൽകുന്നത്.

നാലുശതമാനം പലിശനിരക്കിൽ 20 വർഷത്തേക്കായിരിക്കും വായ്പ.

വായ്പാതുകയായ 4561 കോടി രൂപ സബർബൻ റെയിൽ പദ്ധതിയിലെ മൂന്നാം ഇടനാഴി, നാലാം ഇടനാഴി, ഡിപ്പോകളിലെ സൗരോർജ പാനൽ, സുരക്ഷാ ഉപകരണങ്ങൾ എന്നിവയ്ക്കു വേണ്ടിയായിരിക്കും ഉപയോഗിക്കുക.

  ബെംഗളൂരുവിലെ പബ്ബിൽ 150 രൂപയുടെ 'ചില്ലി ഡസ്റ്റഡ് ഗോൾഡ് ഫിംഗേഴ്സ്' ഓർഡർ ചെയ്ത യുവാവ്; വിളമ്പിയ വിഭവം കണ്ട് അമ്പരപ്പ്

രണ്ടാം ഇടനാഴിയിൽ ചിക്കബാനവാര മുതൽ യെശ്വന്തപുര വരെയുള്ള ഭാഗം 2025 ജൂണിൽ പൂർത്തിയാക്കും.

യെശ്വന്തപുര മുതൽ ബെന്നിഗനഹള്ളി വരെയുള്ള ഭാഗം 2026 ജൂണിലും പൂർത്തിയാക്കും.

നാലാം ഇടനാഴിയിൽ ബെന്നിഗനഹള്ളി മുതൽ രാജനഗുണ്ഡെ വരെയുള്ള ഭാഗം 2026 ഡിസംബറോടെയും പൂർത്തിയാക്കും.

ഒന്നാം ഇടനാഴി രണ്ടുഭാഗങ്ങളായിട്ടാണ് നിർമിക്കുന്നത്.

യെലഹങ്ക മുതൽ ദേവനഹള്ളി വരെയുള്ള ഭാഗം 2026 ഡിസംബറോടെയും ബെംഗളൂരു സിറ്റിമുതൽ യെലഹങ്ക വരെയുള്ള ഭാഗം 2027 ഡിസംബറോടെയും പൂർത്തിയാക്കും.

  വീഡിയോ കോളിൽ വിളിച്ച് ഫാനിൽ കുരുക്കിട്ട് കാണിച്ച് ബോഡി ബിൽഡർ; ജിമ്മിലെ സൗഹൃദം മരണക്കെണിയായി; യുവതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

ഒന്ന്, മൂന്ന് ഇടനാഴികൾക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിലെ തടസ്സങ്ങൾ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.

നമ്മ മെട്രോ മാതൃകയിലാണ് സബർബൻ റെയിൽ പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് പദ്ധതി യാഥാർഥ്യമാക്കുന്ന കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്പ്‌മെന്റ് കമ്പനി മാനേജിങ് ഡയറക്ടർ മഞ്ജുള പറഞ്ഞു.

2025 ഡിസംബറോടെ പദ്ധതി പൂർത്തിയാക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടിപ്പോൾ പ്രഖ്യാപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ന് നിങ്ങൾക്ക് ഇരട്ട ആഘോഷം; വിജയ്‌യുടെ ടിവികെ വിജയത്തിലൂടെ തൃഷ കൃഷ്ണന് ലഭിച്ചത്' ഏറ്റവും മികച്ച ജന്മദിന സമ്മാനം ലക്ഷ്മി മഞ്ചു
[masterslider id="10"]

Related posts

Click Here to Follow Us