അവിഹിത ബന്ധമെന്ന് സംശയം: ഭർത്താവ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി

death

ന്യൂഡല്‍ഹി: അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ 40കാരിയെ ഭർത്താവ് കൊലപ്പെടുത്തി.

ഡല്‍ഹി ബുറാരി ഏരിയയിലെ സത്യ വിഹാറിലാണ് സംഭവം.

പോലീസെത്തുമ്പോള്‍ മുഖം നിറയെ മുറിവുകളുമായി യുവതി രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു.

ഇവരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

യുവതിയുടെ ഭര്‍ത്താവ് കുന്ദന്‍ ഷായെ പോലീസ് അറസ്റ്റ് ചെയ്തു.

  രുചി വിട്ടുപിടിക്കാതെ ശിവാജിനഗർ; പാചകവാതക ക്ഷാമത്തെ വിറകടുപ്പിൽ നേരിട്ട് ഇഫ്താർ വിപണി

യുവതിയെ സംശയിച്ചിരുന്ന ഇയാള്‍ അവര്‍ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് വിശ്വസിച്ചിരുന്നതായും ഇതിലുണ്ടായ പക കാരണമാണ് കൊലപാതകമെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഇരുവരും മാത്രം വീട്ടില്‍ ഉണ്ടായിരുന്നപ്പോഴാണ് ആക്രമണം നടന്നത്.

ഇവരുടെ കുട്ടികള്‍ സ്‌കൂളിലേയ്ക്ക് പോയിരുന്നു.

ഭാര്യ തന്നെ പതിവായി അവഗണിച്ചിരുന്നതായും അവര്‍ മറ്റ് പല ബന്ധങ്ങളും ഉണ്ടായിരുന്നതായി വിശ്വസിച്ചിരുന്നുവെന്നും കുന്ദന്‍ പോലീസിന് മൊഴിനല്‍കി.

പിടിയിലായ പ്രതി നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

  രക്ഷാപ്രവർത്തകർക്കും രക്ഷയില്ലാതെ പോയ നിമിഷങ്ങൾ; മെഡിക്കൽ കോളേജ് കത്തിയെരിയുമ്പോൾ സംഭവിച്ചത്!!!

കൊലപാതകത്തിന് ശേഷം ഭാര്യയുടെ മൊബൈല്‍ ഇയാള്‍ തകര്‍ത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇത്തവണ സര്‍പ്രൈസ് ഉണ്ടാകും: സുരേഷ് ഗോപി
[masterslider id="10"]

Related posts

Click Here to Follow Us