നഗരത്തിൽ സ്വകാര്യ വാഹനങ്ങൾ പെരുകുന്നു; രാജ്യത്ത് ഗതാഗതകുരുക്കിൽ മുന്നിൽ നിൽക്കുന്നത് നമ്മ ബെംഗളൂരു

ബെംഗളൂരു: ലോകത്ത് ഗതാഗതകുരുക്ക് ഏറിയ ആറാമത്തെയും രാജ്യത്തെ ഒന്നാമത്തെയും നഗരമാണ് ബെംഗളൂരുവെന്ന് പഠന റിപ്പോർട്ട്.

55 രാജ്യങ്ങളിലെ 387 നഗരങ്ങളുടെ കഴിഞ്ഞ വർഷത്തെ ഗതാഗതം വിലയിരുത്തി നെതർലാൻഡ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൊക്കേഷൻ ആൻഡ് മാപ്പിങ് ടെക്നോളജി കമ്പനിയായ ടോം ടോമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

മണിക്കൂറിന് 18 കിലോമീറ്ററാണ് ബെംഗളൂരുവിലെ വാഹനങ്ങളുടെ ശരാശരി വേഗം.

  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ

നഗരത്തിൽ 10 കിലോമീറ്റർ സഞ്ചരിക്കാൻ 28 മിനിറ്റും 10 സെക്കന്റും എടുക്കുമെന്നായിരുന്നു കണ്ടെത്തൽ.

ലണ്ടനാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരം.

അതേസമയം ബെംഗളൂരുവിലെ സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിൽ ഉണ്ടായ വർധനവാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാനുള്ള പ്രധാന കാരണമായി ട്രാഫിക് പൊലീസ് ചൂണ്ടികാട്ടുന്നത്.

ശരാശരി ആയിരം പേർക്ക് 827 സ്വകാര്യ വാഹനങ്ങളാണ് നഗരത്തിലുള്ളത്. മുംബൈ (220) ഡൽഹി (320) നഗരങ്ങളെ അപേക്ഷിച്ച് ഉയർന്ന കണക്കാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോഴും ലഭിക്കുന്നത് 21% കുറവ് മഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു
[masterslider id="10"]

Related posts