കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ.

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സില്‍വര്‍ മെഡല്‍ നേടി മെഡല്‍ പട്ടികയില്‍ സ്ഥാനം പിടിച്ച് ഇന്ത്യ. ഇന്ത്യക്ക് ആദ്യ മെഡല്‍ ലഭിച്ചത് ഭാരോദ്വഹനത്തിലൂടെയാണ്. പുരുഷന്മാരുടെ 56 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ പി. ഗുരുരാജയാണ് വെള്ളി മെഡല്‍ കരസ്ഥമാക്കിയത്.

സ്നാ​ച്ചി​ൽ 111 കി​ലോ​ഗ്രാം ഉ​യ​ർ​ത്തി​യ ഗു​രു​രാ​ജ ശ്രീ​ല​ങ്ക​ൻ താ​ര​ത്തി​ന് പി​ന്നി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു. എ​ന്നാ​ൽ ക്ലീ​ൻ ആ​ൻ​ഡ് ജെ​ർ​ക്കി​ൽ 138 കി​ലാ​ഗ്രാം ഉ​യ​ർ​ത്തി​യ താ​രം മെ​ഡ​ൽ സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ആ​കെ 249 കി​ലോ​ഗ്രാം ഗു​രു​രാ​ജ ഉ​യ​ർ​ത്തി. മ​ലേ​ഷ്യ​ൻ താ​രം മു​ഹ​മ്മ​ദ് ഇ​സാ​ർ അ​ഹ​മ്മ​ദാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. സ്നാ​ച്ചി​ൽ 117 കി​ലോ​യും ക്ലീ​ൻ ആ​ൻ​ഡ് ജെ​ർ​ക്കി​ൽ 144 കി​ലോ​യും ഉ​യ​ർ​ത്തി​യ താ​രം ഗെ​യിം​സ് റി​ക്കാ​ർ​ഡും സ്ഥാ​പി​ച്ചു. 248 കി​ലോ​ഗ്രാം ഉ​യ​ർ​ത്തി ശ്രീ​ല​ങ്ക​യു​ടെ ച​തു​രം​ഗ ല​ക്മ​ൽ വെ​ങ്ക​ലം നേ​ടി.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ വര്‍ണാഭമായ ചടങ്ങുകളോടെയാണ് തുടക്കം കുറിച്ചത്. ചരിത്രവും സംസ്കാരവും ഒത്തിണങ്ങിയ ചടങ്ങില്‍ ബാഡ്മിന്‍റണ്‍ താരം പി.വി സിന്ധു ഇന്ത്യന്‍ പതാകയേന്തി. 25,000 ഓളം കാണികള്‍ തിങ്ങി തിറഞ്ഞ കരാര സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഓസ്ട്രേലിയയുടെ പരമ്പരാഗത സംസ്കാരം വെളിവാക്കുന്നതായിരുന്നു ഉദ്ഘാടന ചടങ്ങിലെ കലാവിരുന്ന്.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

കോമണ്‍വെല്‍ത്ത് രാജ്യങ്ങളും അംഗ രാജ്യങ്ങളും ഉള്‍പ്പെടെ 71 രാഷ്ട്രങ്ങളിലെ താരങ്ങള്‍ 19 കായിക ഇനങ്ങളിലായി 275 മത്സരങ്ങളില്‍ ഏറ്റുമുട്ടും. ഈ മാസം 15 വരെയാണ് മത്സരങ്ങള്‍. എട്ട് ഭിന്നശേഷി താരങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യക്കായി 218 താരങ്ങളാണ് കളത്തിലിറങ്ങുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
[masterslider id="10"]

Related posts