മൈചോങ് ചുഴലിക്കാറ്റ്; ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത് 31 വിമാനങ്ങൾ

ബെംഗളൂരു: ചെന്നൈയി മൈച്ചാങ്’ ചുഴലിക്കാറ്റിനെത്തുടർന്ന് ഉണ്ടാകുന്ന കനത്ത മഴയെത്തുടർന്ന്, ഇന്നലെ 31 ഓളം വിമാനങ്ങൾ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (കെഐഎ) വഴിതിരിച്ചുവിട്ടു.

ചെന്നൈയിൽ ഇറങ്ങേണ്ടിയിരുന്ന 14 ആഭ്യന്തര വിമാനങ്ങളും 17 അന്താരാഷ്ട്ര വിമാനങ്ങളും കെഐഎയിലേക്ക് തിരിച്ചുവിട്ടതായി ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം (ബിഐഎഎൽ) അധികൃതർ അറിയിച്ചു.

വഴിതിരിച്ചുവിട്ട വിമാനങ്ങളിൽ കെ‌ഐ‌എയിൽ നിന്ന് പറന്നുയർന്ന രണ്ട് വിമാനങ്ങളും ഉൾപ്പെടുന്നുവെന്നും എന്നാൽ ചെന്നൈയിലെ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ബെംഗളൂരുവിലേക്ക് മടങ്ങേണ്ടി വന്നതായും ബിഐഎഎൽ പറഞ്ഞു.

  പെട്രോൾ തീരുന്നോ? പരിഭ്രാന്തരായി പെട്രോൾ പമ്പുകളിലേക്ക് ജനത്തിരക്ക്, ആളുകളെത്തുന്നത് ബാരലുകളുമായി

ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ്, ഇത്തിഹാദ്, ഗൾഫ് എയർ, ഫ്‌ളൈ ദുബായ്, എയർ ഇന്ത്യ, ലുഫ്താൻസ, ബ്രിട്ടീഷ് എയർവേയ്‌സ് എന്നിവയുടെ വിമാനങ്ങൾ ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു.

വഴിതിരിച്ചുവിട്ട 31 വിമാനങ്ങൾ കെ‌ഐ‌എയിൽ എത്തിയിട്ടുണ്ട്, രണ്ടെണ്ണം ഉൾപ്പെടെ ബെംഗളൂരുവിൽ നിന്ന് പറന്നുയർന്നെങ്കിലും, മടങ്ങേണ്ടിവന്നുതായും ബിഐഎഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.

തുടർന്ന് ചെന്നൈ വിമാനത്താവളം രാത്രി 11.30 വരെ അടച്ചിട്ടതിനാൽ തുടർന്നുള്ള ഫ്ലൈറ്റുകൾ ക്യാൻസൽ ചെയ്തതായും അവർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോട്ടൽ ഭക്ഷണത്തിന് വില കൂടും; ബെംഗളൂരുവിൽ ദോശയ്ക്കും ഇഡ്ഡലിക്കും വില വർധന അഞ്ച് മുതൽ പത്ത് ശതമാനം വരെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സഭകളുടെ ആയിരക്കണക്കിന് അക്കൗണ്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്നതെന്ന് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
[masterslider id="10"]

Related posts

Click Here to Follow Us